നിക്ഷേപം ഇരട്ടിയാകണോ?; പോസ്റ്റ് ഓഫീസിന്റെ പ്ലാനുകള്‍, വിശദാംശങ്ങള്‍

നിക്ഷേപത്തിന് സുരക്ഷിതത്വവും മെച്ചപ്പെട്ട റിട്ടേണുമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ ചേരാവുന്നതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നിക്ഷേപത്തിന് സുരക്ഷിതത്വവും മെച്ചപ്പെട്ട റിട്ടേണുമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ ചേരാവുന്നതാണ്. നിക്ഷേപിക്കുന്ന തുക പത്തുവര്‍ഷം കൊണ്ട് ഇരട്ടിയാവും എന്നതാണ് പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികളുടെ പ്രത്യേകത. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവിങ്‌സ് സ്‌കീം, കിസാന്‍ വികാസ് പത്ര തുടങ്ങിയവയാണ് പ്രധാനമായി പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സമ്പാദ്യ പദ്ധതികള്‍.

കിസാന്‍ വികാസ് പത്ര

നിക്ഷേപിക്കുന്ന തുക പത്തുവര്‍ഷവും നാലുമാസവും കൊണ്ട് ഇരട്ടിയാകും. ഉദാഹരണത്തിന് രണ്ടുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷവും നാലുമാസവും കഴിയുമ്പോള്‍ നാലുലക്ഷമായി തിരിച്ചുലഭിക്കും. 6.9 ശതമാനം പലിശയാണ് ലഭിക്കുന്നത്. വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന പലിശയേക്കാള്‍ മുകളിലാണ് ഇതിന്റെ പലിശനിരക്ക്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

നിലവില്‍ 6.8 ശതമാനം പലിശയാണ് ലഭിക്കുന്നത്. നിക്ഷേപിക്കുന്ന തുക, പത്തുവര്‍ഷം കൊണ്ട് ഇരട്ടിയാകും എന്നതാണ് ഈ പദ്ധതിയുടെയും പ്രത്യേകത. എന്നാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പദ്ധതി പുതുക്കേണ്ടി വരും. അഞ്ചുവര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ഉദാഹരണമായി രണ്ടുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്താംവര്‍ഷം നാലുലക്ഷത്തോളം രൂപ നിക്ഷേപകന് ലഭിക്കും. 

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതി

60 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിക്ഷേപ പദ്ധതി. 7.4 ശതമാനമാണ് പലിശനിരക്ക്. ഉദാഹരണമായി രണ്ടുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ നാലുലക്ഷത്തോളം രൂപ ലഭിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com