ഇന്ത്യയില്‍ വില കൂടുമോ?, അസംസ്‌കൃത എണ്ണ വില ഉയരുന്നു, രണ്ടുശതമാനം വര്‍ധിച്ചു

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. തിങ്കളാഴ്ച രണ്ടുശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 86.29 ഡോളറായാണ് ഉയര്‍ന്നത്. 

എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കണമെന്ന ഒക്ടോബറിലെ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്കിന്റെയും റഷ്യ അടക്കമുള്ള സഖ്യരാഷ്ട്രങ്ങളുടെയും തീരുമാനം. നവംബര്‍ മുതല്‍ ഉല്‍പ്പാദനത്തില്‍ പ്രതിദിനം രണ്ടു മില്യണ്‍ ബാരലിന്റെ കുറവ് വരുത്താനാണ് ഒക്ടോബറില്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ തീരുമാനിച്ചത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിച്ച യൂറോപ്യന്‍ യൂണിയന്റെ തീരുമാനം അടക്കം ഒപ്പെക്കിന്റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ചൈന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതും എണ്ണവില ഉയരാന്‍ കാരണമായി. ചൈനയില്‍ സാമ്പത്തിക രംഗത്ത് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ എണ്ണയ്്ക്ക് കൂടുതല്‍ ആവശ്യകത വരുമെന്ന കണക്കുകൂട്ടലും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com