എണ്ണ കമ്പനികള്‍ക്ക് നികുതി ഇളവ്; വിന്‍ഡ്ഫാള്‍ ടാക്‌സ് വെട്ടിക്കുറച്ച് കേന്ദ്രം 

അസംസ്‌കൃത എണ്ണയ്ക്ക് ചുമത്തുന്ന അപ്രതീക്ഷിത ലാഭ നികുതി (വിന്‍ഡ്ഫാള്‍ ടാക്‌സ്) വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയ്ക്ക് ചുമത്തുന്ന അപ്രതീക്ഷിത ലാഭ നികുതി (വിന്‍ഡ്ഫാള്‍ ടാക്‌സ്) വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്കാണ് ഇത് ബാധകമാകുക.  

ഒഎന്‍ജിസി ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്ക് ടണ്ണിന് 4900 രൂപയാണ് അപ്രതീക്ഷിത ലാഭ നികുതിയായി ചുമത്തിയിരുന്നത്. എണ്ണ കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കി 1700 രൂപയായാണ് കുറച്ചത്. 

കയറ്റുമതി ചെയ്യുന്ന ഡീസലിന് ലിറ്ററിന് എട്ടുരൂപയാണ് തീരുവ ചുമത്തിയിരുന്നത്. ഇത് അഞ്ചുരൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിമാസം രണ്ടുതവണയാണ് എണ്ണവില കേന്ദ്രസര്‍ക്കാര്‍ പുനഃ പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com