ടാറ്റയ്ക്കും ഹ്യുണ്ടായിക്കും പിന്നാലെ ഹോണ്ടയും കാറുകളുടെ വില വര്‍ധിപ്പിക്കുന്നു; 30,000 രൂപ വരെ ഉയരും 

ഹ്യുണ്ടായി, ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയവയ്ക്ക് പുറമേ പ്രമുഖ ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു
ഹോണ്ട സിറ്റി, ഫയല്‍
ഹോണ്ട സിറ്റി, ഫയല്‍

ന്യൂഡല്‍ഹി: ഹ്യുണ്ടായി, ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയവയ്ക്ക് പുറമേ പ്രമുഖ ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ജനുവരി മുതല്‍ എല്ലാ മോഡലുകള്‍ക്കും 30000 രൂപ വരെ വില വര്‍ധന നടപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വില വര്‍ധിപ്പിക്കാന്‍ ഹോണ്ടയെയും പ്രേരിപ്പിച്ചത്.

ഹ്യുണ്ടായി, ടാറ്റാ മോട്ടേഴ്‌സ്, ഹോണ്ട എന്നിവയ്ക്ക് പുറമേ മെഴ്‌സിഡസ് ബെന്‍സ്, ഓഡി, റെനോ, കിയ, എംജി മോട്ടോര്‍ എന്നി കമ്പനികളാണ് പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചത്. രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന മാരുതിയും കാറുകളുടെ വില വര്‍ധിപ്പിച്ചേക്കും. 

ജനുവരി മുതല്‍ വാഹനങ്ങള്‍ക്ക് 30000 രൂപ വരെ വില വര്‍ധിപ്പിക്കാനാണ് ആലോചിച്ചിരിക്കുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് കുനാല്‍ ബെഹല്‍ പറഞ്ഞു. വിവിധ മോഡലുകള്‍ അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

വായു മലിനീകരണം ലക്ഷ്യമിട്ടുള്ള ഭാരത് സ്‌റ്റേജ് ആറ്‌ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം വരുന്ന ഏപ്രിലില്‍ നടപ്പാക്കും. ഇതിന് സാങ്കേതികവിദ്യ നവീകരിക്കേണ്ടതുണ്ട്. ഇതിനായി ചെലവ് ഉയരുമെന്നും കമ്പനി പറയുന്നു. 

ടാറ്റ മോട്ടേഴ്‌സിന്റെ വാണിജ്യ വാഹനങ്ങളുടെ വിലയില്‍ ജനുവരി മുതല്‍ രണ്ടുശതമാനത്തിന്റെ വരെ വര്‍ധന വരുത്താനാണ് തീരുമാനം. രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന മാരുതിയും വില വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. എത്ര ശതമാനം വര്‍ധന വരുത്തുമെന്ന കാര്യം വ്യക്തമായിട്ടില്ല. ഏപ്രിലില്‍ 1.8 ശതമാനം വര്‍ധനയാണ് വരുത്തിയത്. ജനുവരി 2021നും മാര്‍ച്ച് 2022നും ഇടയില്‍ വാഹനങ്ങളുടെ വിലയില്‍ 8.8 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com