ഓരോ സെക്കന്‍ഡിലും ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തത് രണ്ടു ബിരിയാണി വീതം; ഏഴാം തവണയും ഇഷ്ടവിഭവം

തൊട്ടുപിന്നില്‍ മസാല ദോശയും മൂന്നാമതായി സമൂസയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും മുന്നിലെത്തി ചിക്കന്‍ ബിരിയാണി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓരോ മിനിറ്റിലും 137 ബിരിയാണിയാണ് ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തത്. അതായത് ഒരു സെക്കന്‍ഡില്‍ 2.28 ബിരിയാണി വീതം!

തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ്, സ്വിഗ്ഗിയുടെ കണക്കില്‍ ബിരിയാണി മുന്നിലെത്തുന്നത്.  തൊട്ടുപിന്നില്‍ മസാല ദോശയും മൂന്നാമതായി സമൂസയുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. 

2021ല്‍ മിനിറ്റില്‍ ശരാശരി 115 ബിരിയാണിക്കാണ് സ്വിഗ്ഗിയിലൂടെ ഓഡര്‍ ലഭിച്ചത്. വിദേശ വിഭവങ്ങളായ, സുഷി, മെക്‌സിക്കന്‍ ബൗള്‍സ്, കൊറിയന്‍ സ്‌പൈസി രാമന്‍, ഇറ്റാലിയന്‍ പാസ്ത എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നുവെന്ന് സ്വിഗ്ഗിയുടെ ആന്വല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേര്‍ട്ട് ഗുലാബ് ജാമുനാണ്. 2022ല്‍ 27 ലക്ഷം ഗുലാബ് ജാമുന്‍ ആണ് സ്വിഗ്ഗിയിലൂടെ ഓഡര്‍ ചെയ്തത്. രസ്മലായ്, ചോക്കോ ലാവ കേക്ക്, ഐസ്‌ക്രീം, ചോക്കോ ചിപ്, അല്‍ഫോന്‍സോ മാംഗോ, ഇളനീര്‍ എന്നിവയും കൂടുതലായി ഓഡര്‍ ചെയ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com