പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക!, തട്ടിപ്പിന് ഇരയാകാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകള്‍ നടക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് കൂടുതലായി കണ്ടുവരുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് പണം പോയത് അടക്കം നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെ, സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇപ്പോള്‍ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകള്‍ നടക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരാളുടെ പാന്‍ നമ്പര്‍ നിയമവിരുദ്ധമായി സമ്പാദിച്ച് വായ്പ എടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായവര്‍ ഇക്കാര്യം അറിയുന്നത്. ഇതുമൂലം സിബില്‍ സ്‌കോര്‍ കുറയാന്‍ ഇടയാകുകയും ഭാവിയില്‍ വായ്പ എടുക്കുന്നതും മറ്റും ദുഷ്‌കരമായി തീരുകയും ചെയ്യുന്നുണ്ട്. 

ചില ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ ചെറിയ തോതിലുള്ള വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഇതാണ് തട്ടിപ്പുകാര്‍ അവസരമാക്കുന്നത്. മറ്റൊരാളുടെ പാന്‍ കാര്‍ഡ് നിയമവിരുദ്ധമായി തരപ്പെടുത്തി വായ്പ സമ്പാദിക്കുകയാണ്. ഇക്കാര്യം പാന്‍ കാര്‍ഡ് ഉടമ അറിയാതെ പോകുകയും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരികയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നത്.

'പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക'

അതിനാല്‍ ആര്‍ക്കും അതീവ രഹസ്യസ്വഭാവമുള്ള പാന്‍, ആധാര്‍ നമ്പറുകള്‍ കൈമാറരുത് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അറിയുന്ന ആള്‍ക്കാണ് കൈമാറുന്നതെങ്കില്‍ കൂടിയും അതീവ ജാഗ്രത പാലിക്കണം. രേഖകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

പാന്‍, ആധാര്‍ പകര്‍പ്പുകള്‍ കൈമാറുന്നതിന് മുന്‍പ് ഏത് ഉദ്ദേശത്തിനാണ് നല്‍കുന്നത് എന്ന് അതില്‍ രേഖപ്പെടുത്തുന്നത് നല്ലതാണ്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയ്ക്കും. 

ഇതിന് പുറമേ ഇടയ്ക്കിടെ വായ്പ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്. സിബില്‍, equifax, experian, crif high mark തുടങ്ങി ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വെബ്‌സൈറ്റുകളില്‍ കയറി ഓണ്‍ലൈനായി സിബില്‍ സ്‌കോറും വായ്പ വിശദാംശങ്ങളും പരിശോധിക്കാന്‍ സൗകര്യമുണ്ട്. സൈറ്റില്‍ കയറി സ്വന്തം പേര് നല്‍കി പാന്‍ കാര്‍ഡ് ഉടമകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നത് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സാമ്പത്തിക തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

പേടിഎം, പോളിസ് ബസാര്‍ പോലുള്ള ഓണ്‍ലൈനായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആപ്പുകളില്‍ ലോഗിന്‍ ചെയ്ത് നോക്കിയാലും ലോണ്‍ വിശദാംശങ്ങള്‍ അറിയാം. ഇപ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വായ്പ വിശദാംശങ്ങള്‍ക്ക് ഒപ്പം സിബില്‍ സ്‌കോര്‍ വിവരങ്ങളും ഉടനടി കൈമാറുന്നതായും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com