റോളിങ് റെസിസ്റ്റന്‍സ്, ഗ്രിപ്പ്; ടയര്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം; അറിയേണ്ടതെല്ലാം

ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ടയറുകള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ടയറുകള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.

ഓടുന്ന സമയത്ത് നിയന്ത്രിക്കാന്‍ കഴിയുന്നവിധത്തില്‍ റോളിങ് റെസിസ്റ്റന്‍സ് ഉള്ള ടയറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ടയറിന്് ആവശ്യമായ ഗ്രിപ്പ് വേണം. മഴയെ തുടര്‍ന്ന് നനവുള്ള റോഡുകളില്‍ അപകട സാധ്യത കൂടുതലാണ്. നനവുള്ള റോഡില്‍ ബ്രേക്ക് പിടിച്ചാല്‍ നിര്‍ത്താന്‍ സാധിക്കുന്നവിധം മികച്ച ഗ്രിപ്പുള്ള ടയറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനം ഓടുമ്പോള്‍ ടയറും പ്രതലവും തമ്മിലുള്ള സമ്പര്‍ക്കത്തില്‍ ശബ്ദം പുറത്തുവരണം. ഒക്ടോബര്‍ ഒന്നുമുതല്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചതാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന പുതിയ ടയറെന്ന് ഉറപ്പാക്കണമെന്നും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ച സിവണ്‍ ടയറുകളാണ് യാത്രാ കാറുകളില്‍ ഉപയോഗിക്കേണ്ടത്. ചെറിയ ട്രക്കുകളില്‍ സി ടുവും ട്രക്ക,് ബസ് അടക്കമുള്ള വലിയ വാഹനങ്ങളില്‍ സി ത്രീ ടയറുകളുമാണ് ഉപയോഗിക്കേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ ടയര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രൂപകല്‍പ്പനയില്‍  പുതിയ വിജ്ഞാപനം അനുസരിച്ച് ഏപ്രിലോടെ മാറ്റം വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com