IMAGE CREDIT: Maruti Suzuki
IMAGE CREDIT: Maruti Suzuki

ഇനി പത്തു വര്‍ഷം മാത്രം; ഡീസലിനു പിന്നാലെ പെട്രോള്‍ കാറുകളും നിര്‍ത്താന്‍ ഒരുങ്ങി മാരുതി

ഡീസല്‍ കാറുകള്‍ക്ക് പുറമേ പെട്രോള്‍ കാറുകളും ഉപേക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ

ന്യൂഡല്‍ഹി:  ഡീസല്‍ കാറുകള്‍ക്ക് പുറമേ പെട്രോള്‍ കാറുകളും ഉപേക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. പത്തുവര്‍ഷത്തിനകം പെട്രോള്‍ കാറുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. നിലവില്‍ പുതിയ ഡീസല്‍ കാറുകള്‍ അവതരിപ്പിക്കുന്നത് മാരുതി നിര്‍ത്തിയിരിക്കുകയാണ്.

ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പെട്രോള്‍ കാറുകള്‍ ഒഴിവാക്കാന്‍ മാരുതി സുസുക്കി ആലോചിക്കുന്നത്. പകരം ഹൈബ്രിഡ്, സിഎന്‍ജി, ഇലക്ട്രിക്, ബയോ ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുവര്‍ഷത്തിനകം ഘട്ടം ഘട്ടമായി പെട്രോള്‍ കാറുകള്‍ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. പത്തുവര്‍ഷത്തിനകം വിപണിയില്‍ ഇറക്കുന്ന വാഹനങ്ങളുടെ നിരയില്‍ നിന്ന് പെട്രോള്‍ വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്.

ഇതിന് പുറമേ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് എസ് യുവി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പത്തുവര്‍ഷത്തിനകം കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ പെട്രോള്‍ കാറുകള്‍ ഉണ്ടായേക്കില്ലെന്ന് മാര്‍ക്കറ്റിംഗിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com