25 ശതമാനം വളര്‍ച്ച, മുത്തൂറ്റ് മിനിയുടെ റേറ്റിങ് 'എ-സ്റ്റേബിള്‍'; ലാഭം ഉയര്‍ന്നു

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ് ഉയര്‍ത്തി
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ എംഡി മാത്യു മുത്തൂറ്റ് വാര്‍ത്താസമ്മേളനത്തില്‍
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ എംഡി മാത്യു മുത്തൂറ്റ് വാര്‍ത്താസമ്മേളനത്തില്‍

കൊച്ചി: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ് ഉയര്‍ത്തി. ബിബിബി+ ( സ്റ്റേബിള്‍)ല്‍ നിന്ന് എ- ( സ്റ്റേബിള്‍) എന്ന റേറ്റിങ്ങിലേക്ക് പ്രമുഖ റേറ്റിങ് സ്ഥാപനമായ കെയര്‍ ഉയര്‍ത്തിയതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 45 ശതമാനം വളര്‍ച്ച നേടി. ഇക്കാലയളവില്‍ സംയോജിത ആസ്തി 2498.60 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 1994.21 കോടി രൂപയായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.52 ശതമാനവുമാണെന്നും മാത്യു മുത്തൂറ്റ് അറിയിച്ചു. ഈ നിലയില്‍ എത്താന്‍ സഹായിച്ചതില്‍ ഉപഭോക്താക്കളോട് മാത്യു മുത്തൂറ്റ് നന്ദി പറഞ്ഞു.

നിലവില്‍ സ്ഥാപനത്തിന് രാജ്യമൊട്ടാകെ 830 ശാഖകളാണ് ഉള്ളത്. 2023 അവസാനത്തോടെ 1000 ശാഖകളായി സ്ഥാപനത്തെ വിപുലീകരിക്കുകയാണ് ലക്ഷ്യം.  നിലവില്‍ 4000ലേറെ ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. വടക്കേന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പുതിയ തലമുറയുടെ ആവശ്യങ്ങള്‍ മനസിലാക്കി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനും പദ്ധതിയിടുന്നതായും മാത്യു മുത്തൂറ്റ് അറിയിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ഇ മത്തായിയും ചെയര്‍പേഴ്‌സണ്‍ നിസി മാത്യൂവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com