രാജ്യത്ത് ഒരു വിമാന കമ്പനി കൂടി; അകാസ എയര്‍ സര്‍വീസ് അടുത്ത മാസം മുതല്‍

ബംഗളൂരു-കൊച്ചി റൂട്ടില്‍ ഓഗസ്റ്റ് 13ന് സര്‍വീസ് തുടങ്ങുമെന്നും അകാസ എയര്‍
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ വിമാന കമ്പനിയായ അകാസ എയര്‍ അടുത്ത മാസം ഏഴിനു പ്രവര്‍ത്തനം തുടങ്ങും. മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ ആയിരിക്കും ആദ്യ സര്‍വീസ്. ബുക്കിങ് തുടങ്ങിയതായി കമ്പനി അറിയിച്ചു. 

ബോയിങ് 737 മാക്‌സ് വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബംഗളൂരു-കൊച്ചി റൂട്ടില്‍ ഓഗസ്റ്റ് 13ന് സര്‍വീസ് തുടങ്ങുമെന്നും അകാസ എയര്‍ അറിയിച്ചു.

ആദ്യ വര്‍ഷം ഓരോ മാസവും രണ്ടു വിമാനം വച്ച് വാങ്ങുമെന്ന് കമ്പനി ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ പ്രവീണ്‍ അയ്യര്‍ അറിയിച്ചു. ഇതിന് ബോയിങ്ങുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴിനാണ് ഡിജിസിഎ കമ്പനിക്ക് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com