സഹകരണ സംഘങ്ങളില്‍നിന്ന് ഇനി കൂടുതല്‍ ഭവന വായ്പ; പരിധി ഇരട്ടിയാക്കി ഉയര്‍ത്തി

സഹകരണ ബാങ്കുകളില്‍നിന്നു വ്യക്തികള്‍ക്കു നല്‍കാവുന്ന ഭവന വായ്പയുടെ പരിധി ഇരട്ടിയാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളില്‍നിന്നു വ്യക്തികള്‍ക്കു നല്‍കാവുന്ന ഭവന വായ്പയുടെ പരിധി ഇരട്ടിയാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക് നടപടി. ഭവന വിലയിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. ഒരു ദശാബ്ദം മുമ്പ് നിശ്ചയിച്ച പരിധി അനുസരിച്ചാണ് നിലവില്‍ സഹകരണ ബാങ്കുകള്‍ ഭവന വായ്പ അനുവദിക്കുന്നത്.

അര്‍ബന്‍ കോഓപ്പറേറ്റിവ് ബാങ്കുകള്‍ (യുസിബി), റൂറല്‍ കോഓപ്പറേറ്റിവ് ബാങ്കുകള്‍ (ആര്‍സിബി- സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും) തുടങ്ങിയവയുടെ വായ്പാ പരിധി യഥാക്രമം 2011ലും 2009ലുമാണ് നേരത്തെ നിശ്ചയിച്ചത്. ഇതു രണ്ടും ഇരട്ടിയാക്കി ഉയര്‍ത്തിക്കൊണ്ടാണ് ആര്‍ബിഐയുടെ തീരുമാനം. ഭവന നിര്‍മാണ മേഖലയിലേക്കു കൂടുതല്‍ പണം എത്താന്‍ ഇത് വഴിവയ്ക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

അര്‍ബന്‍ സഹകരണ സംഘങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കു വീട്ടുപടിക്കല്‍ സേവനം നല്‍കുന്നതിനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള സേവനം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ ഇതിലൂടെ സഹകരണ ബാങ്കുകള്‍ക്കു കഴിയും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്ന ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com