സ്ത്രീകൾക്കായി പിരിയഡ്‌സ് ട്രാക്കർ സംവിധാനം കൊണ്ടുവന്ന് വാട്സ്ആപ്പ്. +919718866644 എന്ന നമ്പറിൽ Hi വാട്‌സാപ്പ് മെസേജ് അയക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. സിറോണ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ആർത്തവ സമയം പിന്തുടരുന്നതിന് സഹായിക്കുന്ന പുതിയ ഫീച്ചർ വാട്‌സാപ്പ് കൊണ്ടുവരുന്നത്.
+919718866644 എന്ന നമ്പറിൽ Hi എന്ന് സന്ദേശം അയക്കുമ്പോൾ ചാറ്റ് ബോട്ടിൽ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് Track my Periods, Costomer Support എന്നീ രണ്ട് ഓപ്ഷനുകൾ വരും. അതിൽ Track my Periosds തിരഞ്ഞെടുക്കുക. അടുത്തതായി Track Period, Conceive, Avoid Pregnency എന്നീ ഓപ്ഷനുകളുണ്ടാവും.
ആർത്തവ സമയം പിന്തുടരുന്നതിനാണ് എങ്കിൽ ട്രാക്ക് പിരിയഡ് തിരഞ്ഞെടുക്കാം. ഗർഭം ധരിക്കാനുള്ള ശ്രമത്തിലാണ് അതിന് അനുയോജ്യമായ സമയം അറിയാൻ ട്രൈയിങ് റ്റു കൺസീവ്, ഗർഭധാരണത്തിന് സാധ്യതയില്ലാത്ത സമയം അറിയാൻ അവോയിഡ് പ്രെഗ്നൻസി എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
തൊട്ടുമുമ്പുള്ള ആർത്തവ തീയ്യതിയും മറ്റ് വിവരങ്ങളും നൽകണം. വാട്‌സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിൽ നിർമിച്ച ചാറ്റ്‌ബോട്ട് ആണിത്. സിറോണ ഹൈജീനിന് സ്വന്തം ആപ്ലിക്കേഷനും ഉണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates