എല്ലാ വീഗൻ ഭക്ഷണത്തിലും സർക്കാർ അംഗീകൃത വീഗൻ ലോഗോ ഉണ്ടായിരിക്കണമെന്ന് നിർദേശം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്എസ്എസ്എഐ) ലോഗോ നിർബന്ധമാക്കി ഉത്തരവിറക്കിയത്. വീഗൻ ഭക്ഷണത്തിന്റെ ആവശ്യകത വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഈ വിഭാഗത്തിൽ നിർമ്മിക്കുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും വീഗൻ തന്നെയാണെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
ചട്ടങ്ങൾ പാലിക്കാതെ ഒരു വ്യക്തിയും വീഗൻ എന്ന പേരിൽ ഭക്ഷണം നിർമ്മിക്കുകയോ പാക്ക് ചെയ്യുകയോ വിൽക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഉത്തരവിൽ പറയുന്നു. സർക്കാർ പറയുന്നതനുസരിച്ച് വീഗൻ ഫുഡ് എന്നാൽ മൃഗങ്ങളിൽ നിന്ന് നിർമ്മിക്കാത്ത ഭക്ഷണങ്ങളാണ്. അതായത് അവയുടെ ഉൽപാദനത്തിലും സംസ്കരണത്തിലും ചേരുവകൾ, അഡിറ്റീവുകൾ, ഫ്ലേവറുകൾ, എൻസൈമുകളും തുടങ്ങിയവയിൽ ഒന്നിലും മൃഗങ്ങളിൽ നിന്നുള്ളവ ഉപയോഗിക്കില്ല. വീഗനുകൾ പാൽ, പാലുൽപന്നങ്ങൾ, മൃഗങ്ങളിൽ നിന്നു ലഭിക്കുന്ന മുട്ട, ജെലാറ്റിൻ, തേൻ എന്നിവയൊന്നും കഴിക്കില്ല. വീഗൻ ഭക്ഷണങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും വേർതിരിക്കാനും സഹായിക്കുന്ന ഒരു ലോഗോ 2021 സെപ്റ്റംബറിൽ എഫ്എസ്എസ്എഐ പ്രത്യേകമായി പുറത്തിറക്കിയിരുന്നു.
നോൺ-വീഗൻ പദാർത്ഥങ്ങളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തി നല്ല നിർമ്മാണ രീതികൾ പിന്തുടരണമെന്നും എഫ്എസ്എസ്എഐ നിർദേശിച്ചു. ഒരേ പ്രൊഡക്ഷൻ യൂണിറ്റിൽ പണ്ട് വിഭാഗത്തിലെ ഉത്പന്നങ്ങളും നിർമ്മിക്കുന്നുണ്ടെങ്കിൽ കൃത്യമായ ശുചീകരണം ഉറപ്പാക്കണമെന്നും യന്ത്രങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലും വൃത്തിയാക്കി ഉചിതമായ മുൻകരുതലുകൾ എടുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates