'ആദ്യം അതു പറയൂ, എന്നിട്ടു മതി ഇടപാട്'; ട്വിറ്ററിന്‌ അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക് 

പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്ററിന് അന്ത്യശാസനവുമായി ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം

ലണ്ടന്‍: പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്ററിന് അന്ത്യശാസനവുമായി ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ആകെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകള്‍ എന്ന് തെളിവ് കാണിക്കുന്നതു വരെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകില്ലെന്ന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സിഇഒ, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളെന്നു തെളിയിക്കാന്‍ വിസമ്മതിച്ചിരുന്നു. 

ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ ഇക്കാര്യം തെളിയിക്കുന്നതുവരെ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് മസ്‌ക് അറിയിച്ചു.വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്ന്, ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നു മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 

കുറഞ്ഞത് 20 ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് മസ്‌ക് പറയുന്നു. എന്നാല്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളെന്നാണ് ട്വിറ്ററിന്റെ നിലപാട്. അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ് വ്യാജ അക്കൗണ്ടുകളെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവിടാന്‍ ഇന്ത്യക്കാരനായ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണക്ക് പുറത്തുവിടാതെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകില്ലെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത്.3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളര്‍) ട്വിറ്റര്‍ കമ്പനി ഏറ്റെടുക്കാന്‍ ഏപ്രിലിലാണ് മസ്‌ക് കരാറില്‍ ഒപ്പുവച്ചത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com