2,200 കോടിയുടെ നഷ്ടം; മറ്റുവഴികളില്ല: ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ വിശദീകരണവുമായി മസ്‌ക്

മില്ല്യണ്‍ കണക്കിന് ഡോളര്‍ പ്രതിദിന നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് മസ്‌ക് പറഞ്ഞു
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം

ന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവനക്കാരെ പിരിച്ചവിടുന്നതില്‍ ന്യായീകരണവുമായി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. മില്ല്യണ്‍ കണക്കിന് ഡോളര്‍ പ്രതിദിന നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് മസ്‌ക് പറഞ്ഞു.ഈ സാമ്പത്തിക വര്‍ഷത്തില്‍ ജൂണ്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ 2,200കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 'പ്രതിദിനം നാല് മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ മറ്റു വഴികളില്ല'-മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. 

പുറത്തുപോകുന്ന എല്ലാവര്‍ക്കും മൂന്നുമാസത്തെ ആനൂകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് നിയമപരമായി നല്‍കുന്നതിനെക്കാളും 50 ശതമാനം കൂടുതലാണ്'-മസ്‌ക് പറഞ്ഞു. 

മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം, നൂറുകണക്കിന് ജീവനക്കാര്‍ക്കാണ് പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച 9മണിക്ക് പിരിച്ചുവിടുന്ന ജീവനക്കാരെ വിവരമറിയിക്കും എന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. എന്നാല്‍ എത്രപേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

വെള്ളിയാഴ്ചയോടെ, തങ്ങള്‍ക്ക് 'വര്‍ക്ക് ഐഡി' നഷ്ടപ്പെട്ടതായി ചില ജീവനക്കാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ 200ഓളം ജീവനക്കാരില്‍ ഭൂരിഭാഗം പേരെയും ട്വിറ്റര്‍ പിരിച്ചുവിട്ടു. എഞ്ചിനീയറിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കാണ് ഭൂരിഭാഗവും ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. 

ഇന്ത്യയില്‍ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയോ എന്നതിലും വ്യക്തത വന്നിട്ടില്ല. ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങള്‍ മുഴുവനായി പിരിച്ചുവിടപ്പെട്ടു എന്നാണ് സൂചന. 

ട്വിറ്റര്‍ പ്രതിസന്ധിക്ക് കാരണം ആക്ടിവിസ്റ്റുകളാണെന്ന് കഴിഞ്ഞദിവസം മസ്‌ക് ആരോപിച്ചിരുന്നു. ട്വിറ്ററില്‍ നിന്ന് പരസ്യക്കാര്‍ പിന്‍വലിഞ്ഞതിന് കാരണം, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ആണെന്നാണ് മസ്‌ക് ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com