കറന്‍സി 72 ശതമാനം കൂടി, ഇടപാടുകള്‍ ഡിജിറ്റല്‍ ആയില്ല;  നോട്ടു നിരോധനത്തിന് ആറു വര്‍ഷം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th November 2022 11:46 AM  |  

Last Updated: 08th November 2022 11:46 AM  |   A+A-   |  

demonetised currency

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ ആറാം വര്‍ഷം കടന്നുപോവുമ്പോഴും രാജ്യത്തെ പണമിടപാടുകളില്‍ നല്ലൊരു പങ്കും നടക്കുന്നത് കറന്‍സിയില്‍ തന്നെയെന്ന് റിസര്‍വ് ബാങ്കിന്റ കണക്കുകള്‍. രാജ്യത്ത് ജനങ്ങളുടെ കൈവശമുള്ള കറന്‍സിയുടെ എണ്ണം റെക്കോര്‍ഡ് നിരക്കിലെന്ന് റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 

ഒക്ടോബര്‍ 21ലെ കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി കറന്‍സിയാണ് പ്രചാരത്തിലുള്ളത്. നോട്ടു നിരോധനം നടപ്പാക്കിയ 2016 നവംബറിനെ അപേക്ഷിച്ച് 71.84 ശതമാനം കൂടുതലാണിത്. 

നവംബര്‍ എട്ടിനു രാത്രിയാണ്, അന്നു പ്രചാരത്തില്‍ ഉണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. അഴിമതി കുറയ്ക്കുക അതുവഴി കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്. ഇതു നിറവേറ്റാനായോ എന്ന കാര്യത്തില്‍ സര്‍ക്കാരിനും പൂര്‍ണമായും പാളിപ്പോയോ എന്ന കാര്യത്തില്‍ വിമര്‍ശകര്‍ക്കും ഇനിയും തീര്‍പ്പു കല്‍പ്പിക്കാനായിട്ടില്ല.

കള്ളപ്പണം തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനം ബിസിനസ് രംഗത്തെ തകര്‍ത്തതായും തൊഴില്‍ ഇല്ലാതാക്കിയതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ആറു വര്‍ഷത്തിനിപ്പുറം കറന്‍സിയുടെ ഉപയോഗം 72 ശതമാനം വര്‍ധിച്ചതായും ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി ഇനിയും ഈ തെറ്റു സമ്മതിച്ചിട്ടില്ലെന്ന് ഖാര്‍ഗെ ട്വീറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ