​'ഗ്രേ ഒഫീഷ്യല്‍ ബാഡ്ജ്'; ബ്ല്യൂ ടിക്കില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫീച്ചറുമായി ട്വിറ്റര്‍, വിശദാംശങ്ങള്‍

ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ ഒരു പാട് പരിഷ്‌കാരങ്ങള്‍ക്കാണ് തുടക്കമിട്ടത്
ഇലോൺ മസ്ക്/ഫയല്‍
ഇലോൺ മസ്ക്/ഫയല്‍

ന്യൂയോര്‍ക്ക്: ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ ഒരു പാട് പരിഷ്‌കാരങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഇതിന്റെ തുടര്‍ച്ചയായി ഒഫീഷ്യല്‍ ലേബല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ട്വിറ്റര്‍. ശരിയായ അക്കൗണ്ടുകള്‍ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ ഉപയോക്താവിനെ സഹായിക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

തെരഞ്ഞെടുക്കപ്പെട്ട വേരിഫൈഡ് അക്കൗണ്ടുകള്‍ക്കാണ് േ്രഗ ഒഫീഷ്യല്‍ ബാഡ്ജ് നല്‍കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്പനികള്‍, മീഡിയ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് ഒഫീഷ്യല്‍ ലേബല്‍ നല്‍കാനാണ് പദ്ധതിയിടുന്നത്. 

മുന്‍പ് വേരിഫൈഡ്് ആയിട്ടുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഒഫീഷ്യല്‍ ലേബല്‍ ലഭിക്കില്ല. കൂടാതെ പണം മുടക്കി ഒഫീഷ്യല്‍ ലേബല്‍ വാങ്ങാനും സാധിക്കില്ല. നിലവില്‍ ബ്ല്യൂ ടിക്കിന് പണം ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബിസിനസ് പാര്‍ട്ട്‌ണേഴ്‌സ്, മീഡിയാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഒഫീഷ്യല്‍ ലേബല്‍ ലഭിക്കുക എന്ന് എക്‌സിക്യൂട്ടീവ് എസ്തര്‍ ക്രോഫോര്‍ഡ് ട്വീറ്റ് ചെയ്തു.

വിവിധ അക്കൗണ്ടുകളെ വേര്‍തിരിച്ച് കാണുന്നതിന് വേണ്ടിയുള്ള വഴികളെ കുറിച്ച് ആലോചിച്ച് വരികയാണ്. ട്വിറ്റര്‍ ബ്ല്യൂ ടിക്ക് ഐഡി വെരിഫിക്കേഷനില്‍ ഉള്‍പ്പെടില്ല. വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് ബ്ല്യൂ ടിക്ക് ലഭിക്കുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വരിസംഖ്യ അടയ്ക്കുന്നവര്‍ക്ക് മറ്റു ഫീച്ചറുകളും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും എസ്തര്‍ ക്രോഫോര്‍ഡ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com