വ്യാജ റിവ്യു നല്‍കി വില്‍പ്പന വേണ്ട; ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 

ഉൽപന്നം വാങ്ങിയവർക്ക് റിവ്യു എഴുതുന്നതിലൂടെ റിവാഡ് പോയിന്റ് ലഭിക്കുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ. പണം നൽകി ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് കേന്ദ്രം. ഉൽപന്നം വാങ്ങിയവർക്ക് റിവ്യു എഴുതുന്നതിലൂടെ റിവാഡ് പോയിന്റ് ലഭിക്കുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തണം എന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. 

ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യു നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയുക ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. 

റിവ്യു എഴുതുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചതിന് ശേഷമേ റിവ്യു പ്രസിദ്ധീകരിക്കാൻ പാടുള്ളു. കമ്പനി ഉപയോക്താവിനോട് ആവശ്യപ്പെട്ടിട്ട് എഴുതുന്ന റിവ്യു ആണെങ്കിൽ, എപ്പോൾ ആവശ്യപ്പെട്ടു, ആരോടെല്ലാം ആവശ്യപ്പെട്ടു എന്നുൾപ്പെടെയുള്ള വിവരങ്ങൾ നൽകണം. 
ഉപയോക്താവ് യഥാർഥ അഭിപ്രായം രേഖപ്പെടുത്തിയിട്ട് അത് വെബ്സൈറ്റ് പ്രസിദ്ധീകരിക്കാതിരുന്നാൽ ചട്ടലംഘനമാകും.

വെള്ളിയാഴ്ച മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. താൽപര്യമുള്ള കമ്പനികൾക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ എടുക്കാം. വ്യാജ റിവ്യു തുടരുകയാണ് എങ്കിൽ അടുത്തപടിയായി സർട്ടിഫിക്കേഷൻ നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com