ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചോ?; ചെയ്യേണ്ടത് ഇത്രമാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 02:27 PM  |  

Last Updated: 25th November 2022 02:27 PM  |   A+A-   |  

INCOME TAX

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: വിവിധ കാരണങ്ങളാല്‍ ആദായനികുതി വകുപ്പില്‍ നിന്ന് നികുതിദായകര്‍ക്ക് നോട്ടീസ് ലഭിച്ചെന്ന് വരാം. റിട്ടേണ്‍ കൃത്യമായി ഫയല്‍ ചെയ്യാതെ വരിക, കാണിച്ചിരിക്കുന്ന വരുമാനത്തില്‍ പിശക് സംഭവിക്കുക എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ ആണ് ആദായനികുതി വകുപ്പ് സാധാരണയായി നോട്ടീസ് അയക്കുന്നത്. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് നോട്ടീസ് നല്‍കുന്നത്.

അപൂര്‍വ്വമായി തെറ്റായും നോട്ടീസ് നല്‍കിയെന്ന് വരാം. കണക്കുകള്‍ കൃത്യമായി കാണിച്ച് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടും ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ നികുതിദായകര്‍ ഒന്ന് ആശങ്കപ്പെട്ടു എന്നുവരാം. പാന്‍ കാര്‍ഡ് നമ്പര്‍ തെറ്റായി നല്‍കിയത് കൊണ്ടും മറ്റുമാവാം ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

 https://www.incometax.gov.in/iec/foportal എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്ത് പരാതി നല്‍കാവുന്നതാണ്.

ഇ-ഫയല്‍ മെന്യൂ തെരഞ്ഞെടുത്ത് Notice u/s 139(9) ല്‍ ക്ലിക്ക് ചെയ്യുക.

റിട്ടേണ്‍, നോട്ടീസ് നല്‍കിയ തീയതി അടക്കമുള്ള വിവരങ്ങള്‍ കാണിക്കുക. ഇതോടെ നിലവിലെ സ്റ്റാറ്റസും പ്രതികരണവും തെളിഞ്ഞ് വരും. തുടര്‍ന്ന് റെസ്‌പോണ്‍സ് കോളത്തിലെ സബ്മിറ്റ് ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ റിട്ടേണിലെ തെറ്റുകള്‍ തെളിഞ്ഞുവരും. Do you agree with the defect?ല്‍ യെസ് നല്‍കി സബ്മിറ്റ് ചെയ്യുക. തുടര്‍ന്ന് വ്യൂ ഓപ്ഷനിലെ റെസ്‌പോണ്‍സ് കോളം ക്ലിക്ക് ചെയ്താല്‍ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടി, കുറഞ്ഞ കുടിശ്ശിക തുക ഫോര്‍മുല; പുതിയ ചട്ടം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ