'അതിന് ശ്രമിച്ചാല്‍ പുതിയ ഫോണ്‍ ഉണ്ടാക്കും'; വിലക്ക് അഭ്യൂഹങ്ങള്‍ക്കിടെ ആപ്പിളിനും ഗൂഗിളിനും മുന്നറിയിപ്പുമായി മസ്‌ക് 

ആപ് സ്റ്റോറുകളില്‍ നിന്ന് ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ഒഴിവാക്കിയാല്‍ സ്വന്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്/ ട്വിറ്റർ
ഇലോണ്‍ മസ്‌ക്/ ട്വിറ്റർ

പ് സ്റ്റോറുകളില്‍ നിന്ന് ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ഒഴിവാക്കിയാല്‍ സ്വന്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ഉള്ളടക്കം സംബന്ധിച്ച വിഷയങ്ങളെ തുടര്‍ന്ന് ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ആപ്പ് സ്റ്റോറുകളില്‍ വിലക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മസ്‌കിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

വിലക്കുണ്ടാകില്ലെന്ന് താന്‍ കരുതുന്നതായും മറ്റു വഴികളില്ലെങ്കില്‍ പകരം ഫോണുകള്‍ ഉണ്ടാക്കുമെന്നും ട്വിറ്ററില്‍ ഒരു യുവതിയുടെ ചോദ്യത്തിന് മറുപടിയായി മസ്‌ക് പറഞ്ഞു. ഇലോണ്‍ മസ്‌ക് അടുത്തതായി എന്തുചെയ്യുമെന്ന് അറിയാന്‍ ആവേശത്തോടെ കാത്തിരിക്കുന്നെന്ന് പറഞ്ഞ് വണ്‍ പ്ലസ് മുന്‍ ഡയറക്ടര്‍ കാള്‍ പെയ് രംഗത്തെത്തി. 

തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മസ്‌ക് അംഗീകരിച്ചില്ലെങ്കില്‍ ആപ്പിളും ഗൂഗിളും ട്വിറ്ററിനെ വിലക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിന് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വരുന്ന ആഴ്ചയില്‍ അവതരിപ്പിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. എട്ട് യു എസ് ഡോളര്‍ (653 രൂപ) വരിസംഖ്യ വയ്ക്കാനാണ് മസ്‌ക് ആലോചിക്കുന്നത്. ഈ പാക്കേജില്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍ ലഭ്യമാക്കും. ഇത് ട്വിറ്ററിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

ആപ്പിളും ഗൂഗിളും അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് കമ്മീഷന്‍ ഈടാക്കാറുണ്ട്, സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകള്‍ക്ക് ഡെവലപ്പര്‍മാരില്‍ നിന്ന് 15 ശതമാനം കമ്മീഷനാണ് ആപ്പിളും ഗൂഗിളും വാങ്ങുന്നത്. കമ്മീഷന്‍ ഈടാക്കുന്നതിന് മസ്‌ക് ഗൂഗിളിനെയും ആപ്പിളിനെയും വിമര്‍ശിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ നികുതി വയ്ക്കുകയാണ് ആപ്പിളും ഗൂഗിളും ചെയ്യുന്നതെന്ന് മസ്‌ക് വിമര്‍ശിച്ചിരുന്നു. 

ആപ്പിളിന്റെയും ഗൂഗിളിന്റെയും പേയ്‌മെന്റ് സ്ട്രക്ചറിനെ മറികടക്കാന്‍ മസ്‌ക് ശ്രമിച്ചാല്‍, ഇവര്‍ ട്വിറ്ററിനെ വിലക്കിയേക്കാമെന്ന് പ്രശസ്ത ടെക് അനലിസ്റ്റ് മാര്‍ക് ഗുര്‍മാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com