പുകവലിക്കാത്തവര്‍ക്ക് കുറഞ്ഞ പ്രീമിയം, സ്ത്രീകള്‍ക്ക് പ്രത്യേക നിരക്ക്; എല്‍ഐസിയുടെ പുതിയ ടേം ആഷുറന്‍സ് പോളിസികള്‍, അറിയേണ്ടതെല്ലാം 

പ്രമുഖ പൊതുമേഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു
എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. രണ്ടും ടേം ആഷുറന്‍സ് പോളിസികളാണ്. ന്യൂ ജീവന്‍ അമര്‍, ടെക് ടേം എന്നിവയാണ് പുതിയ പ്ലാനുകള്‍.

ഇരു പ്ലാനുകളും ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത, നോണ്‍ ലിങ്ക്ഡ് ആണ്. നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് കൂടിയാണ്. അതായത് നിശ്ചിത പ്രീമിയം അടച്ച് ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുന്നതാണ് പ്ലാനുകള്‍ എന്ന് അര്‍ത്ഥം. 

ഉപഭോക്താവിന്റെ താത്പര്യം കണക്കിലെടുത്ത് രണ്ടു ഓപ്ഷനുകളുമായാണ് ജീവന്‍ അമര്‍ അവതരിപ്പിച്ചത്. അതായത് സൗകര്യം അനുസരിച്ച് ഇതില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നു. ലെവല്‍ സം അഷ്വേര്‍ഡ്, സം അഷ്വേര്‍ഡ് വര്‍ധിക്കുന്ന തരത്തിലുള്ളത് എന്നിങ്ങനെയാണ് ഈ രണ്ടു ഓപ്ഷനുകള്‍. സിംഗിള്‍ പ്രീമിയം പേയ്‌മെന്റിനുള്ള അവസരവും പ്ലാനിലുണ്ട്. ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റ് ഓപ്ഷനാണ് മറ്റൊരു പ്രത്യേകത.

ജീവന്‍ അമര്‍ പ്ലാന്‍ തെരഞ്ഞെടുക്കുന്ന സ്്ത്രീകള്‍ക്ക് മറ്റു ചില ആനുകൂല്യങ്ങള്‍ കൂടിയുണ്ട്. പ്രത്യേക നിരക്കില്‍ പ്ലാന്‍ ലഭിക്കും. എല്‍ഐസി വെബ്‌സൈറ്റ് അനുസരിച്ച് പുകവലിക്കാത്തവരുടെയും പുകവലിക്കുന്നവരുടെയും പ്രീമിയം നിരക്കില്‍ വ്യത്യാസമുണ്ടാകും. പുകവലിക്കാത്തവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൂത്രത്തിലെ നിക്കോട്ടിന്റെ അളവ് പരിശോധിച്ചാണ് പുകവലിക്കാത്തവരുടെ പ്രീമിയം കണക്കാക്കുക. ഇതിനായി യൂറിനറി കോട്ടിനിന്‍ ടെസ്റ്റിന് വിധേയമാകേണ്ടി വരും.

സിംഗിള്‍ പ്രീമിയം പ്ലാനില്‍ കുറഞ്ഞ നിക്ഷേപം 30,000 രൂപയാണ്. സ്ഥിരമായി പ്രീമിയം അടയ്ക്കുന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മാസം 3000 രൂപയാണ് മിനിമം തുക. അധിക പ്രീമിയം അടച്ച് അപകട ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള അവസരവും പ്ലാനിലുണ്ട്.

25 ലക്ഷമാണ് അടിസ്ഥാന സം അഷ്വേര്‍ഡ്. ഇതില്‍ കൂടുതല്‍ എത്രയുമാകാം. പരിധിയില്ല.  18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജീവന്‍ അമര്‍ പോളിസി എടുക്കാവുന്നതാണ്. 10 മുതല്‍ 40 വര്‍ഷം വരെയാണ് പോളിസി കാലാവധി. ടെക്ക് ടേം പോളിസിയുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com