ഡിസംബറില്‍ 14 ദിവസം ബാങ്ക് അവധി; തീയതി അറിയാം 

അടുത്ത മാസം രാജ്യത്ത് 14 ദിവസം ബാങ്ക് അവധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അടുത്ത മാസം രാജ്യത്ത് 14 ദിവസം ബാങ്ക് അവധി. എന്നാല്‍ കൂടുതലും പ്രാദേശിക അവധിയാണ് എന്നതാണ് പ്രത്യേകത. വിവിധ ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടുന്നതാണ് അവധി. 

ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും അവധികള്‍ക്ക് പുറമേ ഡിസംബര്‍ 3,5, 12, 19, 24, 26, 29, 30, 31 തീയതികളിലാണ് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയുടെ പ്രാധാന്യം അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും. മറ്റിടങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കും.


ഡിസംബറിലെ ബാങ്ക് അവധികളുടെ പട്ടിക: (രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ)

ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ -ഗോവ, പനാജി

ഡിസംബര്‍ 5: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022 - അഹമ്മദാബാദ്

12 ഡിസംബര്‍: പാ-ടോഗന്‍ നെങ്മിഞ്ച സാങ്മ- ഷില്ലോങ്ങ്

ഡിസംബര്‍ 19: ഗോവ വിമോചന ദിനം - ഗോവ, പനാജി

ഡിസംബര്‍ 26: ക്രിസ്മസ് ആഘോഷം- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

ഡിസംബര്‍ 29: ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജന്മദിനം - ചണ്ഡീഗഡ്

ഡിസംബര്‍ 30: യു കിയാങ് നംഗ്ബാഹ് - ഷില്ലോങ്ങ്, മേഘാലയ

ഡിസംബര്‍ 31: പുതുവര്‍ഷ രാവ്- മിസോറാം, ഐസ്വാള്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com