നീളന്‍ ക്യൂവില്‍ നിന്നു നേരം കളയേണ്ട, ട്രെയിന്‍ ടിക്കറ്റ് ഞൊടിയിടയില്‍; യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th October 2022 12:15 PM  |  

Last Updated: 05th October 2022 12:15 PM  |   A+A-   |  

railway station mumbai

മുംബൈ റെയിൽവേ സ്റ്റേഷനിലെ തിരക്ക്/ ഫയൽ ചിത്രം

 

ദീര്‍ഘമായ അവധിക്കുശേഷമുള്ള ദിനങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കാന്‍ യാത്രികരുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ക്യൂവിന്റെ നീളം കാരണം സമയത്തിനു ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള സഹായിയാണ് റെയില്‍വേയുടെ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ്.

ആപ്പിലുള്ള റെയില്‍ വാലറ്റില്‍ മുന്‍കൂര്‍ പണം നിക്ഷേപിച്ചോ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ, പേയ്‌മെന്റ് വാലറ്റുകള്‍ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാം. റെയില്‍ വാലറ്റില്‍ നിക്ഷേപി്ക്കുന്ന മുന്‍കൂര്‍ തുകയ്ക്ക് മൂന്ന് ശതമാനം ബോണസ് നല്‍കുന്നുണ്ട്. സ്‌റ്റേഷനില്‍ നിന്നും 20 മീറ്റര്‍ അകലത്തില്‍ വരെ ഇത്തരത്തില്‍ ടിക്കറ്റെടുക്കാം.

സ്‌റ്റേഷനില്‍ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കില്‍, അവിടെ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് ആപ്പിലൂടെ സ്‌കാന്‍ ചെയ്ത് ആ സ്‌റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റുഫോമില്‍ പ്രവേശി്ക്കുന്നതിന് മുമ്പുതന്നെ എടുക്കാന്‍ കഴിയും. അതിനായി ആപ്പിലുള്ള 'ക്യുആര്‍ ബുക്കിങ്' എന്ന ഓപ്ഷന്‍ ഉപയോഗിക്കണം. തുടര്‍ന്ന് യാത്ര ടിക്കറ്റാണോ പ്ലാറ്റുഫോം ടിക്കറ്റാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടര്‍ന്ന്, സ്‌റ്റേഷനില്‍ പതിച്ചിട്ടുള്ള  ക്യുആര്‍ കോഡ്, ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യണം. അപ്പോള്‍ ആപ്പിന്റെ ജിയോ ഫെന്‍സിങ് ഭേദിച്ച് യാത്രികന് ആ സ്‌റ്റേഷന്റെ പേര് കിട്ടും. തുടര്‍ന്ന് പഴയപോലെ ടിക്കറ്റ് എടുക്കാം.

ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്തു് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. അതിന് നെറ്റ് കണക്ഷന്‍ ആവശ്യമില്ല. അതല്ല, പേപ്പര്‍ ടിക്കറ്റ് തന്നെ വേണമെന്നുള്ളവര്‍ക്ക്, ടിക്കറ്റിന്റെ നമ്പര്‍ നല്‍കി, സ്‌റ്റേഷനിലുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനില്‍ നിന്നും ടിക്കറ്റ് സൗജന്യമായി പ്രിന്റ് ചെയ്‌തെടുക്കാനും കഴിയും. യഥാര്‍ത്ഥ ടിക്കറ്റ് നിരക്ക് മാത്രം നല്‍കിയാല്‍ മതി, മറ്റ് അധിക നിരക്കുകളൊന്നും ഈടാക്കുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ രീതി തെരഞ്ഞെടുക്കാറുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ