'പാചകവാതക വില നിയന്ത്രിക്കും'; എണ്ണ കമ്പനികള്‍ക്ക് 22,000 കോടി രൂപ അനുവദിച്ച് കേന്ദ്രം 

പാചകവാതക വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്‍ഡായി മൂന്ന് പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പാചകവാതക വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്‍ഡായി മൂന്ന് പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കും. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ പാചകവാതക വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നി പൊതുമേഖല കമ്പനികള്‍ക്ക് ഒറ്റത്തവണ ഗ്രാന്‍ഡായി 22000 കോടി രൂപ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ യഥാര്‍ഥ ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പാചകവാതകം വിറ്റതിനാണ് സഹായധനം. സര്‍ക്കാരിന്റെ നിയന്ത്രണത്തെ തുടര്‍ന്നാണ് കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ പാചകവാതകം വിറ്റത്. 

ഇക്കാലയളവില്‍ രാജ്യാന്തര വിപണിയില്‍ പാചകവാതക വില 300 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനിടെ ആഭ്യന്തര വിപണിയില്‍ 72 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് വരുത്തിയത്. ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ കുറഞ്ഞ വിലയ്ക്ക് തന്നെ പാചകവാതകം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com