ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ; ബ്രിട്ടനെ പിന്തള്ളി കുതിപ്പ്  

അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്
പിടിഐ ചിത്രം
പിടിഐ ചിത്രം

ലണ്ടൻ: ലോകത്തെ വമ്പൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചു. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ബ്രിട്ടനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്രിട്ടൻ. ഡോളർ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്. 

10 വർഷം മുൻപ് ഇന്ത്യ ഈ പട്ടികയിൽ 11-ാമതായിരുന്നു, ബ്രിട്ടൻ അഞ്ചാമതും. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് ബ്രിട്ടനെ പിന്നിലാക്കിയത്.  2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനം ഇന്ത്യക്ക് തുണയായി. 

അന്താരാഷ്ട്രനാണ്യനിധിയിൽനിന്നുള്ള ജിഡിപി കണക്കുകൾ പരിശോധിക്കുമ്പോള്‌‌‍ ആദ്യ പാദത്തിലും ഇന്ത്യ മികവു തുടർന്നിട്ടുണ്ട്. നടപ്പു സാമ്പത്തികവർഷം ഇന്ത്യ ഏഴു ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്നാണ് പ്രവചനം. രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റം ഇന്ത്യക്ക് ​ഗുണംചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com