ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് ബാലന്‍സും അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് പ്രധാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത്. ബാങ്കിങ് സേവനം മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. കൂടാതെ ബാങ്ക് അക്കൗണ്ട്, പാന്‍, മൊബൈല്‍ നമ്പര്‍ എന്നിവയെ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.

ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആധാറിലെ 12 അക്ക നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ സാധിക്കും. എടിഎം കൗണ്ടറോ, ബാങ്ക് ബ്രാഞ്ചോ സന്ദര്‍ശിക്കാതെ തന്നെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക.

മൊബൈല്‍ നമ്പറില്‍ നിന്ന് *99*99*1# എന്ന് ടൈപ്പ് ചെയ്ത് വിളിച്ചാല്‍ അക്കൗണ്ട് ബാലന്‍സ് അറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ നമ്പര്‍ ഒരിക്കല്‍ കൂടി നല്‍കി വീണ്ടും വെരിഫൈ ചെയ്യണം. ഉടന്‍ തന്നെ യുഐഡിഎഐയില്‍ നിന്ന് ബാങ്ക് ബാലന്‍സ് അറിയിച്ച് കൊണ്ട് എസ്എംഎസ് ലഭിക്കുന്നവിധമാണ് സംവിധാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com