വായ്പ ഉള്‍പ്പെടെ സേവനങ്ങള്‍, പുതിയ എസ്എംഎസ് സര്‍വീസുമായി എച്ച്ഡിഎഫ്‌സി ബാങ്ക്; വിശദാംശങ്ങള്‍

24 മണിക്കൂറും സേവനം ലഭിക്കുന്നവിധമാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌
എച്ച്ഡിഎഫ്‌സി ബാങ്ക്, ഫയല്‍/ റോയിട്ടേഴ്‌സ്‌

പഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബാങ്കുകള്‍. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം നല്‍കാനാണ് ബാങ്കുകള്‍ മത്സരിക്കുന്നത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി പുതിയ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി.

24 മണിക്കൂറും സേവനം ലഭിക്കുന്നവിധമാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, വായ്പയ്ക്ക് അപേക്ഷിക്കല്‍, ക്രെഡിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യല്‍, ചെക്ക്ബുക്കിന് അപേക്ഷിക്കല്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തുടങ്ങി വിവിധ സേവനങ്ങള്‍ എസ്എംഎസ് വഴി പ്രയോജനപ്പെടുത്താമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. 

നിലവില്‍ ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതിന് പ്രത്യേക കീ വേര്‍ഡുകള്‍ ടൈപ്പ് ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ഇവിടെ ഇതിന്റെ ആവശ്യമില്ലെന്ന് ബാങ്ക് പറയുന്നു. ഉപഭോക്താക്കള്‍ക്ക് അവരവരുടെ ശൈലിയും സൗകര്യവും അനുസരിച്ച് വേണ്ട സേവനങ്ങള്‍ എസ്എംഎസ് ആയി ആവശ്യപ്പെടാനുള്ള സൗകര്യമാണ് ഒരുക്കിയത്. 

7308080808 എന്ന നമ്പറിലേക്കാണ് എസ്എംഎസ് ചെയ്യേണ്ടത്. കസ്റ്റമര്‍ ഐഡിയുടെ അവസാന നാലക്ഷരം, അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്ഷരം എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.
നാലുദിവസം കൊണ്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും. ഇക്കാര്യം എസ്എംഎസ് വഴി തന്നെ ബാങ്ക് അറിയിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. 
രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബാങ്കിന്റെ എസ്എംഎസ് സേവനം ഉപയോഗിച്ച് വിവിധ ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com