കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കുന്നത് ഓണ്‍ലൈന്‍ വഴിയാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബില്ലുകളും മറ്റും അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. സമയവും യാത്രയും ഒഴിവാക്കാം എന്നതാണ് ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കാന്‍ കൂടുതല്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കാവുന്നതാണ്. നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ഓണ്‍ലൈന്‍ വഴി കാര്‍ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നഷ്ടവും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

1. നിശ്ചിത കാലയളവ് വരെ മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. കൃത്യ സമയത്ത് പുതുക്കിയില്ലായെങ്കില്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. അതിനാല്‍ കാലാവധി തീരുന്ന സമയം സംബന്ധിച്ച് എപ്പോഴും ഒരു ഓര്‍മ ആവശ്യമാണ്. കാലാവധി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. കൂടാതെ വാഹന പരിശോധനയില്‍ പിടികൂടിയാല്‍ പിഴ ഒടുക്കേണ്ടിയും വരും. 

ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി പുതുക്കുന്നതിന് അധിക സമയം അനുവദിക്കാറുണ്ട്. എന്നാല്‍ ഈ കാലയളവില്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കില്ല എന്ന കാര്യം മറക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2. ഓരോ വര്‍ഷം കഴിയുന്തോറും വാഹനത്തിന് സ്വാഭാവികമായി ഉണ്ടാവുന്ന തേയ്മാനം കൂടി കണക്കുകൂട്ടിയാണ് ഇന്‍ഷുറന്‍സ് പ്രീമിയം തുക നിശ്ചയിക്കുന്നത്. വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക അടയ്ക്കുന്ന പ്രീമിയത്തെ അടിസ്ഥാനമാക്കിയാണ്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും സമഗ്ര ഇന്‍ഷുറന്‍സ് കവറേജിനും പ്രീമിയം നിശ്ചയിക്കാന്‍ കാറിന്റെ ഇന്‍ഷ്വര്‍ഡ് ഡിക്ലയെഡ് വാല്യൂ (ഐഡിവി) പ്രധാനമാണ്. കാറിന്റെ നിലവിലെ മാര്‍ക്കറ്റ് വിലയെയാണ് ഇത് കാണിക്കുന്നത്.

ഒന്നിലധികം ഐഡിവികള്‍ നിരത്തി ഇതില്‍ ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള അവസരം പോളിസി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി നല്‍കാറുണ്ട്. കുറഞ്ഞ ഐഡിവി എന്നാല്‍ പ്രീമിയവും ഇന്‍ഷുറന്‍സ് പരിരക്ഷയും കുറവെന്നാണ് അര്‍ത്ഥം. ഉയര്‍ന്ന ഐഡിവിയില്‍ പ്രീമിയം കൂടുതലായിരിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇതിന് ആനുപാതികമായി ഉയരും. കൂടുതല്‍ കവറേജ് ലഭിക്കുന്ന ഐഡിവി തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

3. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിക്കാത്തവര്‍ക്ക് നോ- ക്ലെയിം ബോണസിന് അര്‍ഹതയുണ്ട്. നോ ക്ലെയിം ബോണ്‍സ് ഒരര്‍ഥത്തില്‍ ഡിസ്‌കൗണ്ട് ആണ്. പോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ ഇളവ് ലഭിക്കുന്നതിന് ഇത് സഹായകമാണ്. അതിനാല്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതിന് മുന്‍പ് നോ ക്ലെയിം ബോണ്‍സിന്് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

4. കാറിന് കൂടുതല്‍ പരിരക്ഷ ലഭിക്കുന്നതിന് കൂടുതല്‍ ആഡ്- ഓണ്‍ കവറുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കൂടുതല്‍ തുക നല്‍കേണ്ടതായി വരും. പാസഞ്ചര്‍ കവര്‍ ആഡ് ഓണ്‍, നോ ക്ലെയിം ബോണസ് പ്രൊട്ടക്ഷന്‍ കവര്‍ ആഡ് ഓണ്‍, റോഡ് സൈഡ് അസിസ്റ്റന്‍സ് ആഡ് ഓണ്‍ തുടങ്ങി വിവിധ പേരുകളില്‍ കാറിനും യാത്രക്കാര്‍ക്കും കൂടുതല്‍ പരിരക്ഷ ലക്ഷിക്കുന്നതിന് വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ആഡ് ഓണ്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രീമിയം തുക ഉയരും. അനുയോജ്യമായ ആഡ് ഓണ്‍ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്് എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com