വാഹന ഇന്‍ഷുറന്‍സിന് ആലോചിക്കുന്നുണ്ടോ?; ചതിക്കുഴിയില്‍ വീഴരുത്!, പുതിയ തട്ടിപ്പ് 

മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ ഉപയോഗിച്ച് മുച്ചക്ര, നാലുചക്ര വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുത്തുകൊടുത്താണ് തട്ടിപ്പ് നടത്തിയത്.  ഇന്‍ഷുറന്‍സ് കമ്പനി പോളിസി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ പോളിസികളിലെല്ലാം ഒരേ മൊബൈല്‍ നമ്പര്‍ തന്നെയാണെന്ന് കണ്ടെത്തി. കൂടാതെ ഇരുചക്രവാഹനങ്ങളുടെ വിശദാംശങ്ങള്‍ ഉപയോഗിച്ചാണ് മുച്ചക്ര, നാലുചക്ര വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തുകൊടുത്തിരിക്കുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ വിശദമായി പരിശോധിക്കുന്നത് കുറവാണ്. ഇത് അവസരമായി കണ്ടാണ് ഇവര്‍ മൂന്ന് പേര്‍ തട്ടിപ്പ് നടത്തിയതെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും മുംബൈ പൊലീസ് അറിയിച്ചു.

എല്ലാ പോളിസികളിലും നല്‍കിയിരിക്കുന്നത് ഒരേ നമ്പര്‍ തന്നെയാണ്. ഇതുവഴി വിവിധ പോളിസികളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തട്ടിപ്പുകാരന്‍ എളുപ്പത്തില്‍ ഉത്തരം പറയാന്‍ സാധിക്കും. ഇതിലൂടെ സംശയം ജനിപ്പിക്കാതെയായിരുന്നു ഇവരുടെ തട്ടിപ്പ് എന്നും പൊലീസ് പറയുന്നു. ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പറുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 1.5 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com