ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം ശബ്ദിക്കണം, എല്ലാ സീറ്റിലും നിര്‍ബന്ധം; കരടു ചട്ടങ്ങള്‍ പുറത്ത് 

സീറ്റ് ബെല്‍റ്റ് അലാം എല്ലാ സീറ്റിലും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരടു ചട്ടങ്ങള്‍ കേന്ദ്ര, റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സീറ്റ് ബെല്‍റ്റ് അലാം എല്ലാ സീറ്റിലും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരടു ചട്ടങ്ങള്‍ കേന്ദ്ര, റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കി. പിന്‍ സീറ്റില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാം പ്രവര്‍ത്തിക്കണമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്.

എം, എന്‍ കാറ്റഗറി വാഹനങ്ങളില്‍ എല്ലാ സീറ്റിലും അലാം വേണം. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഓഡിയോ, വിഡിയോ വാണിങ്ങിലൂടെ യാത്രക്കാരെ അറിയിക്കണം. നാലു ചക്രമുള്ള യാത്രാ വാഹനങ്ങളാണ് എം കാറ്റഗറിയില്‍ ഉള്ളത്. നാലു ചക്രമുള്ള ചരക്കു വാഹനങ്ങളാണ് എന്‍ കാറ്റഗറിയില്‍ പെടുക.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ രണ്ടു തരത്തിലുള്ള വാണിങ് ആണ് വാഹനങ്ങളില്‍ ഒരുക്കേണ്ടത്. ഡ്രൈവറെ ഇന്‍ഡിക്കേറ്ററിലൂടെ അറിയിക്കുന്നതാണ് ഫസ്റ്റ് ലെവല്‍ വാണിങ്. വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ഇഗ്നിഷന്‍ കീ ഉപയോഗിക്കുമ്പോള്‍ തന്നെ സിഗ്നല്‍ നല്‍കണം. ഇതോടൊപ്പം ഓഡിയോ വാണിങ്ങും ഉള്‍പ്പെടുത്താം. 

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഓഡിയോ, വിഡിയോ വാണിങ് നല്‍കുന്നതാണ് സെക്കന്‍ഡ് ലെവല്‍ മുന്നറിയിപ്പ്. 

ഓവര്‍ സ്പീഡ് അറിയിക്കുന്നതിനുള്ള വാണിങ്, റിവേഴ്‌സ് പാര്‍ക്കിങ് അലര്‍ട്ട് എന്നിവയും പുതിയ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com