യുപിഐ ഇടപാട് നടത്തുന്നവരാണോ?; തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ആറു സുരക്ഷാ ടിപ്പുമായി എസ്ബിഐ- വീഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 28th September 2022 05:21 PM |
Last Updated: 28th September 2022 05:21 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഇടപാട് വര്‍ധിച്ചതോടെ, ഇത് അവസരമായി കണ്ട് തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ടിപ്പുമായി വന്നിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.
യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് എസ്ബിഐ ടിപ്പുകള്‍ അവതരിപ്പിച്ചത്.
1. പണം സ്വീകരിക്കുമ്പോള്‍ യുപിഐ പിന്‍ നല്‍കേണ്ടതില്ല.
2. ആര്‍ക്കാണോ പണം കൊടുക്കുന്നത്, അവരുടെ ഐഡന്റിറ്റി മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കുക. തട്ടിപ്പ് അല്ല എന്ന് ബോധ്യമായ ശേഷം മാത്രം ഇടപാട് നടത്തുക.
3. യുപിഐ പിന്‍ ആരുമായി പങ്കുവെയ്ക്കാതിരിക്കുക.
4. പണം അഭ്യര്‍ഥിച്ച് കളക്ട് റിക്വിസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ച് വരുന്ന അജ്ഞാതരെ കരുതിയിരിക്കുക.
5. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഗുണഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കുക.
6. ഇടയ്ക്കിടെ യുപിഐ പിന്‍ മാറ്റി സുരക്ഷ ഉറപ്പാക്കുക.
Always remember these UPI security Tips while using or making UPI transactions. Stay Alert & #SafeWithSBI. #SBI #AmritMahotsav #CyberSafety #CyberSecurity #StayVigilant #StaySafe pic.twitter.com/LMR9E9nJnG
— State Bank of India (@TheOfficialSBI) September 27, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പോസ്റ്റ് ഓഫീസിനെയും ആശ്രയിക്കാം; വിശദാംശങ്ങള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ