ചാറ്റും കോളും സ്റ്റാറ്റസും താഴെ...; വാട്‌സ്ആപ്പിന്റെ ഇന്റര്‍ഫെയ്‌സ് മാറുന്നു, പുതിയ അപ്‌ഡേറ്റ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ബോട്ടം നാവിഗേഷന്‍ ബാര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റ് വന്നാല്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ വാട്‌സ്ആപ്പിന്റെ ഇന്റര്‍ഫെയ്‌സ് തന്നെ മാറും.

വാട്‌സ്ആപ്പിന്റെ ഇന്റര്‍ഫെയ്‌സ് മാറ്റണമെന്നത് ഉപയോക്താക്കളുടെ നീണ്ടക്കാലത്തെ ആവശ്യമാണ്. നിലവിലെ ഇന്റര്‍ഫെയ്‌സ് കാലഹരണപ്പെട്ടതാണ് എന്നതാണ് ഉപയോക്താക്കളുടെ വിമര്‍ശനം. ഇത് കണക്കിലെടുത്ത് ഇന്റര്‍ഫെയ്‌സില്‍ മാറ്റം വരുത്താന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

പ്രധാനപ്പെട്ട ഫീച്ചറുകള്‍ എളുപ്പം ഉപയോഗിക്കാന്‍ കഴിയുംവിധമാണ് പുതിയ അപ്‌ഡേറ്റ് വരിക. ഐഒഎസ് ഫോണുകള്‍ക്ക് സമാനമായി ചാറ്റുകള്‍, കോളുകള്‍, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് എന്നി ഫീച്ചറുകള്‍ വാട്‌സ്ആപ്പിന്റെ അടിയില്‍ നിരത്തി ആന്‍ഡ്രോയിഡ് ഫോണിന്റെ ഇന്റര്‍ഫെയ്‌സ് മാറ്റാനാണ് ആലോചന. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്‌ഡേറ്റായി പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com