റോഡില്‍ നിറയെ ഇലക്ട്രിക് വാഹനങ്ങള്‍!; വിദേശ ഖനികള്‍ സ്വന്തമാക്കാന്‍ കേന്ദ്രം 

ഭാവിയില്‍ നിരത്തുകള്‍ ഇലക്ട്രിക് കാറുകള്‍ കീഴടക്കുമെന്ന കണക്കുകൂട്ടലില്‍ വര്‍ധിച്ച തോതിലുള്ള ലിഥിയം ആവശ്യകത പരിഹരിക്കാന്‍ വിദേശ ഖനികളില്‍ നിക്ഷേപത്തിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഭാവിയില്‍ നിരത്തുകള്‍ ഇലക്ട്രിക് കാറുകള്‍ കീഴടക്കുമെന്ന കണക്കുകൂട്ടലില്‍ വര്‍ധിച്ച തോതിലുള്ള ലിഥിയം ആവശ്യകത പരിഹരിക്കാന്‍ വിദേശ ഖനികളില്‍ നിക്ഷേപത്തിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് ബാറ്ററികള്‍ക്ക് വലിയ തോതില്‍ ആവശ്യകത വരുമെന്ന് മുന്‍കൂട്ടി കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അര്‍ജന്റീന, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ നിക്ഷേപം നടത്തുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സംയുക്ത സംരംഭമായ ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡാണ് ഭാവിയിലെ ലിഥിയത്തിന്റെ വര്‍ധിച്ച തോതിലുള്ള ആവശ്യകത പരിഹരിക്കുന്നതിനായി വഴികള്‍ തേടുന്നത്. നിലവില്‍ റഷ്യ- യുക്രൈന്‍ യുദ്ധം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ധാതുക്കളുടെ ആഗോള വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞ് തദ്ദേശീയമായും വിദേശത്ത് നിന്നും ലിഥിയം കൂടുതലായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിദേശത്തുള്ള ഖനികളില്‍ നിക്ഷേപം നടത്തി സ്വന്തമാക്കുകയാണ് പ്രധാന പദ്ധതികളില്‍ ഒന്നായി സര്‍ക്കാര്‍ കാണുന്നത്. സമാന്തരമായി ലിഥിയത്തിന്റെ ആഭ്യന്തരം ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഭാവിയില്‍ നിരത്തുകള്‍ മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് വരികയാണ് കേന്ദ്രം. ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് കരുത്തുപകരുന്ന ഇലക്ട്രിക് ബാറ്ററികളുടെ ആവശ്യകത മുന്നില്‍ കണ്ടാണ് വിദേശത്തെ ഖനികളില്‍ നിക്ഷേപം നടത്തുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നത്.  

ഇലക്ട്രിക് ബാറ്ററികളില്‍ മുഖ്യമായി ലിഥിയമാണ് ഉപയോഗിക്കുന്നത്. നിലവില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് 20 പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com