ഇഷ്ടപ്പെട്ട ഇമോജികൾ എളുപ്പം തെരഞ്ഞെടുക്കാം, കീബോർഡ് പരിഷ്കരിക്കുന്നു; വരുന്നു പുതിയ ഫീച്ചർ 

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. അടുത്തിടെ പുറത്തുവന്ന നിരവധി ഫീച്ചറുകൾ ഇതിന് ഉദാഹരണമാണ്. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് റീഡിസൈൻഡ് കീബോർഡ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.

കീബോർഡ് സേവനം മെച്ചപ്പെടുത്തുന്നതിന് അറ്റാച്ച്ഡ് മെനു പരിഷ്കരിച്ചാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. കീബോർഡ് ടൈപ്പ് സെലക്ഷൻ ബാർ താഴെ നിന്ന് മുകളിലേക്ക് ഉയർത്തുന്നതാണ് മറ്റൊരു പരിഷ്കാരം. ഇമോജികൾ ഉപയോ​ഗിക്കാൻ സഹായിക്കുന്നതാണ് സെലക്ഷൻ ബാർ.

സെലക്ഷൻ ബാർ മുകളിലേക്ക് മാറ്റുന്നതോടെ, ഇഷ്ടപ്പെട്ട ഇമോജികൾ എളുപ്പം തെരഞ്ഞെടുക്കാൻ കഴിയും. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചർ. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com