ഡിസപ്പിയറിങ് സന്ദേശങ്ങൾ നിലനിർത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്

കീപ്പ് ഇൻ ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നി മുതൽ ഡിസപ്പിയറിങ് സന്ദേശങ്ങള്‍ നിലനിർത്താം, കീപ് ഇൻ ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്. അപ്രത്യക്ഷമാകുന്ന ചില സന്ദേശങ്ങൾ പിന്നീട് ആവശ്യം വരും എന്നതിനാൽ അത് ചാറ്റിൽ നിലനിർത്താനുള്ള അവസരം ഉപഭോക്താക്കൾക്ക് ഉണ്ടാകും.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ നിങ്ങളുടെ സംഭാഷണങ്ങൾ മൂന്നമതൊരാൾ അറിയാതെ സംരക്ഷിക്കുമ്പോൾ തന്നെ ചിലപ്പോൾ മുൻപ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാവ വിവരങ്ങളോ സൂക്ഷിച്ചു വെക്കാൻ നിങ്ങൾ ആ​ഗ്രഹിച്ചാൽ അതിന് പരിഹാരമാണ് കീപ്പ് ഇൻ ചാറ്റ് എന്ന ഫീച്ചറെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ് ആക്കി മാറ്റാൻ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ടെന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്‍റെ മറ്റൊരു പ്രത്യേകത. 

ഒരു ഡിസപ്പിയറിങ് സന്ദേശം സംരക്ഷിക്കാൻ അയച്ചയാൾ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍. കെപ്റ്റ് മെസേജ് ഫോൾഡറിൽ ഒരാൾക്ക് അവ കാണാനാകും. വാട്ട്‌സ്ആപ്പിൽ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ബുക്ക്‌മാർക്ക് ഐക്കൺ ഉപയോഗിച്ച് രേഖപ്പെടുത്തും.

അതേസമയം എന്തിനാണ് ഈ ഫീച്ചർ എന്ന വിമർശനവും ഉയരുന്നുണ്ട്. സന്ദേശം സംരക്ഷിക്കുന്നതിന് അയച്ചയാളുടെ അംഗീകാരം ആവശ്യമാണ്. അയച്ചയാൾക്ക് സന്ദേശം അവിടെ തന്നെ നിലനില്‍ക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിൽ, രണ്ടുപേര്‍ തമ്മില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം അയയ്‌ക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com