ടാറ്റ പഞ്ച്, image credit: TATA MOTORS
ടാറ്റ പഞ്ച്, image credit: TATA MOTORS

ഇലക്ട്രിക് സണ്‍റൂഫ്, ജെര്‍ക്ക് ഫ്രീ ഷിഫ്റ്റിംഗ്; ടാറ്റയുടെ പുത്തന്‍ പഞ്ച്, 7.10 ലക്ഷം മുതല്‍ വില 

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ കോപാക്ട് എസ്‌യുവിയായ പഞ്ചിന്റെ സിഎന്‍ജി മോഡല്‍ അവതരിപ്പിച്ചു
Published on

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ കോപാക്ട് എസ്‌യുവിയായ പഞ്ചിന്റെ സിഎന്‍ജി മോഡല്‍ അവതരിപ്പിച്ചു. 7.10 മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.  പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അകംപ്ലിഷ്ഡ്, അകംപ്ലിഷ്ഡ് ഡാസില്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക. 

വോയ്സ് അസിസ്റ്റോട് കൂടിയ ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7 ഇഞ്ച് ടച്ച്ക്രീന്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ പഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് ടച്ച് സ്‌ക്രീനില്‍ ക്രമീകരിച്ചിരിക്കുന്നത്.

1.2 ലിറ്റര്‍ റിവ്രോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. 72 ബിഎച്ച്പി പരമാവധി കരുത്തും 103 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ പുറത്തെടുക്കുക. ഈ പവര്‍ട്രെയിന്‍ യൂണിറ്റില്‍ പെട്രോള്‍, സിഎന്‍ജി മോഡുകള്‍ക്കിടയില്‍ ജെര്‍ക്ക് ഫ്രീ ഷിഫ്റ്റിംഗ് ഉറപ്പാക്കുന്ന വിപുലമായ സിംഗിള്‍ ഇസിയു ഫീച്ചര്‍ മറ്റൊരു പ്രത്യേകതയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com