ഒരേ ഫോണില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യാം; മള്‍ട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്‌സ്ആപ്പ് 

ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്കായി മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ആന്‍ഡ്രോയിഡ് ബീറ്റാ ഉപയോക്താക്കള്‍ക്കായി മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഒരേ സ്മാര്‍ട്ട്‌ഫോണില്‍ പ്രൈമറി അക്കൗണ്ടില്‍ നിന്ന് മറ്റു വാട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്.

നിലവില്‍ സ്മാര്‍ട്ട്‌ഫോണില്‍ രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ട് വേണമെങ്കില്‍ വാട്‌സ്ആപ്പിന്റെ ക്ലോണ്‍ഡ് വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമാണ് വഴിയുള്ളത്. ഇതിന് പകരമായാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. തുടക്കത്തില്‍ വാട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക.

ആന്‍ഡ്രോയിഡ് വേര്‍ഷന്‍  2.23.17നായി വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. സെറ്റിങ്‌സ് മെനുവില്‍ ക്യൂആര്‍ കോഡിന് സമീപമുള്ള ഐക്കണ്‍ ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത്. തുടര്‍ന്ന്് പ്രൈമറി അക്കൗണ്ടും അതോടൊപ്പം ആഡ് അക്കൗണ്ട് ബട്ടണും കാണാന്‍ സാധിക്കും. ആഡ് അക്കൗണ്ട് ബട്ടണ്‍ ടാപ്പ് ചെയ്യുന്നതോടെ, മറ്റൊരു ഡിവൈസില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടിനെ പ്രൈമറി അക്കൗണ്ടുമായി സംയോജിപ്പിക്കാന്‍ സാധിക്കുംവിധമാണ് ക്രമീകരണം.  അക്കൗണ്ടുകള്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രൊഫൈല്‍ ഫോട്ടോയും യൂസര്‍ നെയിമും ഉപയോഗിച്ച് എളുപ്പം അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കും. 

ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയുംവിധം ഒരു കാര്‍ഡാണ് തെളിഞ്ഞുവരിക. ഇതില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ തെളിഞ്ഞുവരും. ഇതുവഴി മാറിപ്പോകാതെ എളുപ്പം അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com