ഇനി വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍; വിശദാംശങ്ങള്‍ 

വ്യൂ വണ്‍സ് ഫീച്ചര്‍ പരിഷ്‌കരിച്ച് വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വ്യൂ വണ്‍സ് ഫീച്ചര്‍ പരിഷ്‌കരിച്ച് വാട്‌സ്ആപ്പ്. വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

വോയ്‌സ് മെസേജുമായി ബന്ധപ്പെട്ട വ്യൂ വണ്‍സ് ഫീച്ചര്‍ ലൈവ് ആക്കിയാല്‍ സ്വീകര്‍ത്താവിന് ഒരിക്കല്‍ മാത്രമേ കേള്‍ക്കാന്‍ സാധിക്കൂ. ഒരിക്കല്‍ കേട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് ഡിലീറ്റ് ആകുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചര്‍. കൂടാതെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് തടയാനും ഇതുവഴി സാധിക്കും. ഒരിക്കല്‍ കേട്ടു കഴിഞ്ഞാല്‍ ഡിലീറ്റ് ആയി പോകുന്നത് കൊണ്ട് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടുമോ എന്ന ആശങ്കയുടെയും ആവശ്യമില്ല.

സ്വീകര്‍ത്താവ് വോയ്‌സ് മെസേജ് തുറന്നില്ലായെങ്കില്‍ 14 ദിവസം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും. മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് വോയ്‌സ് മെസേജിനായി റെക്കോര്‍ഡ് ചെയ്ത ശേഷം തൊട്ടരികില്‍ വട്ടത്തിനുള്ളില്‍ ഒന്ന് തെളിഞ്ഞുവരുന്ന തരത്തിലുള്ള ഐക്കണ്‍ ടാപ്പ് ചെയ്ത് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന തരത്തിലാണ് വ്യൂ വണ്‍സ് ഫീച്ചര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com