തട്ടിപ്പ് മെസേജുകള്‍ ഗൂഗിള്‍ കണ്ടെത്തിത്തരും; ഇതാ കിടിലന്‍ ഫീച്ചര്‍

തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്‌കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത. സ്‌കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം പ്രൊട്ടക്ഷന്‍ ഫീച്ചര്‍ എനേബിള്‍ ചെയ്യുന്ന വിധം ചുവടെ:

1. സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മെസേജസ് ആപ്പ് തുറക്കുക

2. മുകളില്‍ വലത് വശത്തെ പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക

3. സെറ്റിങ്‌സില്‍ സ്പാം പ്രൊട്ടക്ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

4. ടോഗിള്‍ ഓണ്‍ ചെയ്യുന്നതോടെ ഫീച്ചര്‍ എനേബിള്‍ ആകും

ഫീച്ചര്‍ എനേബിള്‍ ചെയ്യുന്നതോടെ, ഓട്ടോമാറ്റിക്കായി സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്നത് ആരംഭിക്കും. സ്പാം സന്ദേശങ്ങളില്‍ നിന്ന് അധിക സംരക്ഷണം നല്‍കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് സ്പാം, റിപ്പോര്‍ട്ട് നോട്ട് സ്പാം എന്നിവയില്‍ ഉപയോക്താവിന് ഉചിതമെന്ന് തോന്നുന്നത് തെരഞ്ഞെടുത്ത് സ്പാം മെസേജ് തിരിച്ചറിയാനുള്ള പ്രക്രിയയില്‍ ഉപയോക്താവിനും സജീവമായി പങ്കെടുക്കാവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com