ചാറ്റ് ജിപിടിക്ക് ​ഗൂ​ഗിളിന്റെ ചെക്ക്; എതിരാളിയാകാൻ 'ബാർഡ്' 

ലോകത്തിന്റെ അറിവുകളെ ‌ലാങ്വേജ് മോഡലുകളുടെ ശക്തിയും ബുദ്ധിയും സർ​ഗ്​ഗാത്മകതയും ഉപയോ​ഗിച്ച് സംയോജിപ്പിക്കാനാണ് 'ബാർഡ്' 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയെ നേരിടാൻ 'ബാർഡ്' എന്ന പുതിയ എഐ അവതരിപ്പിച്ച് ​ഗു​ഗിൾ. ലോകത്തിന്റെ അറിവുകളെ ‌ലാങ്വേജ് മോഡലുകളുടെ ശക്തിയും ബുദ്ധിയും സർ​ഗ്​ഗാത്മകതയും ഉപയോ​ഗിച്ച് സംയോജിപ്പിക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ബാർഡ് ഒരു പരീക്ഷണാത്മക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. 

"നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലസ്കോപ്പിന്റെ പുതിയ കണ്ടെത്തലുകൾ ഒരു ഒൻപത് വയസ്സുകാരന് വിശദീകരിക്കാൻ നിങ്ങളെ സഹായിക്കുന്നത് മുതൽ ഫുട്ബോളിലെ മികച്ച സ്‌ട്രൈക്കർമാരെ കുറിച്ച് കൂടുതലറിയാനും നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാനുമൊക്കെ സഹായിക്കുന്ന ഒന്നായിരിക്കും ബാർഡ്", സുന്ദർ പിച്ചൈ പറഞ്ഞു. 

സംഭാഷണങ്ങൾക്കുള്ള ലാങ്വേജ് മോഡൽ (LaMDA) ഉപയോ​ഗിച്ചാണ് ബാർഡ് അവതരിപ്പിക്കുന്നത്.  പുതുമയുള്ള ഉയർന്ന നിലവാരമുള്ള മറുപടികൾ നൽകാനായി വെബ് ഡാറ്റ ആണ് ഇത് ഉപയോ​ഗിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com