വാട്‌സ്ആപ്പില്‍ എങ്ങനെ ക്വാളിറ്റി ചിത്രങ്ങള്‍ അയക്കാം?; ചെയ്യേണ്ടത് ഇത്രമാത്രം

ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പുതിയ ഫീച്ചറുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് ഗുണമേന്മയുള്ള ചിത്രങ്ങള്‍ അയക്കാന്‍ ഒരുക്കിയ ക്രമീകരണം. കാലങ്ങളായി ക്വാളിറ്റി ചിത്രങ്ങള്‍ അയക്കാന്‍ കഴിയാത്തത് വാട്‌സ്ആപ്പിന്റെ ഒരു പോരായ്മയായി ഉയര്‍ന്നുവന്നിരുന്നു. അതിനാല്‍ ചിത്രങ്ങള്‍ അയക്കാന്‍ മറ്റു ബദല്‍ സംവിധാനങ്ങളെയാണ് ഉപയോക്താക്കള്‍ ആശ്രയിച്ചിരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് ഫോട്ടോ ക്വാളിറ്റി ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

നിലവില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. വരുംദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഡേറ്റ സേവ് ചെയ്യുന്നതിന് നേരത്തെയുള്ള പോലെ തന്നെ കംപ്രസ്ഡ് ഫോര്‍മാറ്റും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍.

വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രയോജനപ്പെടുത്തുന്ന വിധം ചുവടെ:

ആദ്യം വാട്‌സ്ആപ്പിന്റെ സെറ്റിങ്ങ്‌സിലേക്ക് പോകുക

വലതു വശത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പ് ചെയ്താണ് സെറ്റിങ്ങ്‌സിലേക്ക് പോകേണ്ടത്

സെറ്റിങ്ങ്‌സില്‍ സ്‌റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുക്കുക

മീഡിയ അപ്ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക

മൂന്ന് ഓപ്ഷനുകള്‍ കാണാം. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡേറ്റ സേവര്‍ എന്നിവയാണ് മൂന്ന് ഓപ്ഷനുകള്‍

ഡേറ്റ സേവറാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിലവിലെ പോലെ തന്നെ കംപ്രസ്ഡ് ഇമേജുകള്‍ അയക്കാന്‍ സാധിക്കും. ഡേറ്റ സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഓപ്ഷന്‍

ബെസ്റ്റ് ക്വാളിറ്റിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കംപ്രസ്ഡ് ചെയ്യാത്ത ചിത്രം അയക്കാന്‍ സാധിക്കും. എന്നാല്‍ ഡേറ്റ കൂടുതലായി എടുക്കും. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ചിത്രത്തിന്റെ ക്വാളിറ്റി തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ഈ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com