പ്രതിദിനം 60,000 രൂപ വരെ, സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണം കൈമാറാം; പുതിയ സംവിധാനം 

സിംഗപ്പൂരില്‍ ജോലി തേടിയും പഠിക്കാനുമായി പോയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം
പ്രതീകാത്മക ചിത്രം/ പിടിഐ
പ്രതീകാത്മക ചിത്രം/ പിടിഐ

മുംബൈ: സിംഗപ്പൂരില്‍ ജോലി തേടിയും പഠിക്കാനുമായി പോയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. ഫോണിലെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം കൈമാറാന്‍ സാധിക്കും. സിംഗപ്പൂരിലെ പണമിടപാട് സംവിധാനമായ പേ നൗവുമായി ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ യുപിഐയെ ബന്ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതാണ് ഇന്ത്യക്കാര്‍ക്ക് ആശ്വാസമായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും സിംഗപ്പൂര്‍ പ്രതിനിധിയും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത ചടങ്ങിലാണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തത്. പുതിയ സംവിധാനത്തിലൂടെ സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ക്ക് മൊബൈലിലെ യുപിഐ സംവിധാനം ഉപയോഗിച്ച് രാജ്യത്തേയ്ക്ക് പണം അയക്കാന്‍ സാധിക്കും. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ അതിവേഗത്തില്‍ പണം കൈമാറാന്‍ സാധിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. എസ്ബിഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്. 

ഇന്ത്യയിലേക്കുള്ള പണം കൈമാറ്റത്തിന് ആക്‌സിസ് ബാങ്കും ഡിബിഎസ് ഇന്ത്യയും സഹകരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.തുടക്കത്തില്‍ പ്രതിദിനം 60000 രൂപ വരെ ഇന്ത്യയിലേക്ക് അയക്കാന്‍ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com