ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി സ്മാര്‍ട്ടാകും; പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 12:04 PM  |  

Last Updated: 21st February 2023 12:04 PM  |   A+A-   |  

driving test

പ്രതീകാത്മക ചിത്രം

 

കൊച്ചി: ഡ്രൈവിങ്ങ് ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ടാകാന്‍ അവസരമൊരുങ്ങി. ഡ്രൈവിങ്ങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ്  ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി സർക്കാരിന് ചർച്ച തുടരാൻ കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ്  തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. കേസ് പരി​ഗണിച്ചപ്പോൾ, ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി; കുട്ടി ജനിച്ചാല്‍ 180 ദിവസത്തിനകം ഉള്‍പ്പെടുത്തണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ