മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി; കുട്ടി ജനിച്ചാല്‍ 180 ദിവസത്തിനകം ഉള്‍പ്പെടുത്തണം

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 10:31 AM  |  

Last Updated: 21st February 2023 10:31 AM  |   A+A-   |  

medisep

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി. ഇതുസംബന്ധിച്ച നിബന്ധകള്‍ പുതുക്കി. 

ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നവജാതശിശുക്കളെയും പുതുതായി വിവാഹം കഴിക്കുന്നവരുടെ പങ്കാളികളെയും മാത്രമേ ചേര്‍ക്കാനാകൂ. നവജാത ശിശുക്കളുടെ പേര് 180 ദിവസത്തിനകവും വിവാഹം ചെയ്യുന്നവര്‍ പങ്കാളിയുടെ പേര് 30 ദിവസത്തിനകവും ആശ്രിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു. 

മറ്റു കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും അനുവദിക്കില്ല. മെഡിസെപ് വെബ്സൈറ്റിലെ ഗ്രീവൻസ് ലിങ്കിലെ ലെവൽ വൺ ഗ്രീവൻസ് ഫയലിങ് മെനുവിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ചുള്ള ഗുണഭോക്താക്കളുടെ പരാതികൾ സമർപ്പിക്കാൻ പാടുള്ളൂ. ഒരു ജീവനക്കാരന് ഒരു മെഡിസെപ് ഐഡി മാത്രമേ പാടുള്ളൂ.

വാഹനാപകടം, പക്ഷാഘാതം ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യത്തിൽ മെഡിസെപ്പിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ ചെയ്യുന്ന ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വ്യവസ്ഥകൾക്ക് വിധേയമായി ഇൻഷുറൻസ് കമ്പനി റീഇംബേഴ്സ്മെന്റ് അനുവദിക്കും. മെഡിസെപ് വെബ്സൈറ്റിലെ ഡൗൺലോഡ് ലിങ്കിലെ ക്ലെയിം ഫോം പ്രിന്റ് എടുത്തു പൂരിപ്പിച്ച് സ്കാൻ ചെയ്ത് medisep@oriental insurance.co.in എന്ന മെയിലിലേക്ക് അയയ്ക്കണം. ഇതിന്റെ പകർപ്പ് അയയ്ക്കേണ്ട ഇ–മെയിൽ: info.medisep@kerala.gov.in

ഈ വാര്‍ത്ത കൂടി വായിക്കൂ

വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ