കൈയില്‍ കാശില്ലേ?; സാമ്പത്തിക ഭദ്രതയ്ക്ക് എസ്ബിഐയുടെ അഞ്ചു ടിപ്പുകള്‍- വീഡിയോ 

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണ്. എപ്പോള്‍ വേണമെങ്കിലും പണത്തിന് ആവശ്യം വരാം എന്ന് മുന്‍കൂട്ടി കണ്ട് പണം സ്വരുക്കൂട്ടി വെയ്ക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താല്‍ അടിയന്തര സാഹചര്യങ്ങളില്‍ ആരുടെയും സഹായം തേടി അലയേണ്ടി വരില്ല. പുതുവര്‍ഷത്തില്‍ സാമ്പത്തിക ഭദ്രതയ്ക്ക് അഞ്ചു ടിപ്പുകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. നിര്‍ദേശങ്ങള്‍ ചുവടെ:

1. ധൂര്‍ത്ത് ഒഴിവാക്കുക. അനാവശ്യ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിച്ചാല്‍ അവശ്യഘട്ടത്തില്‍ പണം തികയാതെ വരാം.

2. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് മുന്‍കൂട്ടി തന്നെ ഒരു ഫണ്ടിന് രൂപം നല്‍കുക. ഭാവി പ്രവചനാതീതമാണ് എന്ന കാര്യം ഓര്‍ക്കുക.

3. പ്രായമാകുമ്പോള്‍ സ്ഥിര വരുമാനം ആവശ്യമാണെന്ന്് മുന്‍കൂട്ടി കണ്ട് അധ്വാനിക്കാന്‍ കഴിയുന്ന ചെറുപ്പക്കാലത്ത് തന്നെ സമ്പാദിക്കാന്‍ ആരംഭിക്കുക. റിട്ടയര്‍മെന്റ് സേവിങ്‌സ് എന്ന നിലയിലാണ് വിവിധ നിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റേണ്ടത്.

4. ടാക്‌സ് സേവിങ്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കുക. പലതുള്ളി പെരുവെള്ളം പോലെ മാസം തോറം കുറഞ്ഞ തോതില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന എസ്‌ഐപി പോലെയുള്ള നിക്ഷേപ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. സേവിങ്‌സ് മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കും.

5. സമയത്ത് തന്നെ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും ഇഎംഐകളും അടയ്ക്കുക. അതുവഴി ക്രെഡിറ്റ് സ്‌കോര്‍ താഴെ പോകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. സിബില്‍ സ്‌കോര്‍ താഴുന്നത് വായ്പ അടക്കം സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബുദ്ധിമുട്ട് നേരിടാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com