എയർടെൽ 5ജി കൊച്ചിയിൽ ആരംഭിച്ചു; ചെയ്യേണ്ട കാര്യങ്ങൾ

5ജി പ്ലസിലൂടെ 20-30 ഇരട്ടി വേ​ഗത്തിൽ സേവനങ്ങൾ ആസ്വദിക്കാൻ കഴിയും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: റിലയൻസ് ജിയോയ്ക്ക് പിന്നാലെ കൊച്ചിയിൽ 5ജി സേവനം ഭാരതി എയർടെല്ലും ആരംഭിച്ചു. സൂപ്പർഫാസ്റ്റ് കോൾ കണക്ഷൻ, വ്യക്തമായ ശബ്ദം, ഏറ്റവും മികച്ച വീഡിയോ സ്ട്രീമിങ്, ​ഗെയിമിങ് മൾപ്പിൾ ചാറ്റിങ്, ചിത്രങ്ങളുടെ ഉടനടിയുള്ള അപ്‌ലോഡിങ് എന്നിവ എയർടെൽ 5ജി പ്ലസ് വാ​​ഗ്ദാനം ചെയ്യുന്നുണ്ട്. 

4 ജി സേവനത്തെക്കാൾ 20-30 ഇരട്ടി വേ​ഗത്തിൽ സേവനങ്ങൾ 5ജി പ്ലസിലൂടെ ആസ്വദിക്കാൻ കഴിയുമെന്നും മുഴുവൻ ന​ഗരങ്ങളിലും 5ജി പ്ലസിന്റെ സേവനം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഭാരതി എയർടെൽ കേരള സിഒഒ അമിത് ​ഗുപ്ത പറഞ്ഞു. നിലവിലെ 4ജി സിം തന്നെ ഉപയോ​ഗിച്ച് 5ജിയിലേക്ക് മാറാം. 5ജി അവതരണം പൂർത്തിയാകുന്നതോടെ നിലവിലെ ഡേറ്റ പ്ലാനുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ 5ജി ലഭ്യമാകുന്ന ന​ഗരങ്ങൾ
കടവന്ത്ര, പനമ്പള്ളി ന​ഗർ, ജവഹർ ന​ഗർ, കലൂർ, കച്ചേരിപ്പടി, എളമക്കര, ടൗൺഹാൾ, കെഎസ്ആർടിസി ജങ്ഷൻ, എംജി റോഡ്, മഹാരാജാസ് കോളജ് ​ഗ്രൗണ്ട്, ഇടപ്പള്ളി, പാലാരിവട്ടം, എൻഎച്ച്, വൈറ്റില, ചിലവന്നൂർ, തോപ്പുംപടി, രവിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുന്നത്. നെറ്റ്‌വർക്ക് സംവിധാനങ്ങൾ പൂർത്തിയാകുന്നത് അനുസരിച്ച് ഘട്ടം ഘട്ടമായി സേവനം ന​ഗരം മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമം.

5ജിയിലേക്ക് മാറാൻ
മൊബൈലിൽ സെറ്റിങ് ടാബിൽ കണക്ഷൻസ് അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്ക് എടുത്ത് 5ജി നെറ്റ്‌വർക്ക് മോഡ് സെലക്ട് ചെയ്താൽ നിങ്ങളുടെ മൊബൈലിൽ 5ജി സേവനം ലഭ്യമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com