മാരുതി വാഹനങ്ങള്‍ക്കു വില കൂട്ടി

പ്രമുഖ വാഹനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് വില വർധിപ്പിച്ചു
സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍, PHOTO CREDIT: marutisuzuki
സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍, PHOTO CREDIT: marutisuzuki

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് വില വർധിപ്പിച്ചു. ഡിസംബറിലാണ് വില വര്‍ധന കമ്പനി പ്രഖ്യാപിച്ചത്. ഇതാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. വിവിധ മോഡലുകള്‍ അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.

വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക സാമഗ്രികളുടെ വിലയില്‍ ഉണ്ടായ വര്‍ധനയാണ് വാഹനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുക. കൂടാതെ വായുമലിനീകരണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടി വരുന്നതും ചെലവ് ഉയരാന്‍ ഇടയാക്കിയതായാണ് കമ്പനിയുടെ വിശദീകരണം. വാഹനങ്ങളുടെ വിലയില്‍ ശരാശരി 1.1 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാവുക. 

ചെലവ് ചുരുക്കി വില വര്‍ധന തടയാന്‍ പരമാവധി ശ്രമിച്ചെങ്കിലും പൂര്‍ണമായി സാധിച്ചില്ല, ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു. 


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com