ഗ്രൂപ്പ് അഡ്മിന് ഇനി കാര്യങ്ങള്‍ എളുപ്പം, പുതിയ ഫീച്ചര്‍;  ഷോര്‍ട്ട്കട്ടുകളുമായി വാട്‌സ്ആപ്പ് 

ഗ്രൂപ്പിലെ അംഗങ്ങളുമായി അഡ്മിന്‍മാര്‍ക്ക് എളുപ്പം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഗ്രൂപ്പിലെ അംഗങ്ങളുമായി അഡ്മിന്‍മാര്‍ക്ക് എളുപ്പം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്കായാണ് പുതിയ ഫീച്ചര്‍. 

നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ 1024 അംഗങ്ങളെ വരെ ചേര്‍ക്കാം. ഗ്രൂപ്പ് വിപുലപ്പെടുത്തുന്നതിന് അനുസരിച്ച് ഗ്രൂപ്പ് അഡ്്മിന്‍മാര്‍ക്ക് അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനാണ് വാട്‌സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്.

അംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഓരോരുത്തരുമായി പ്രത്യേകമായി ആശയവിനിമയം നടത്താന്‍ കഴിയും എന്നതിനാല്‍ സ്വകാര്യത നിലനിര്‍ത്താന്‍ സാധിക്കും. ആപ്പ് സ്‌റ്റോറില്‍ നിന്ന് വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

ഗ്രൂപ്പ് പരിപാടിയില്‍ ഫോണ്‍ നമ്പര്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കും എന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗ്രൂപ്പ് പരിപാടിയില്‍ പങ്കെടുക്കുമ്പോഴോ, വിട്ടുപോകുമ്പോഴോ അഡ്മിന്‍മാര്‍ക്ക് എളുപ്പം മനസിലാക്കി അവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കും. 

ഫോണ്‍ നമ്പര്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ചാല്‍ അംഗങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുംവിധമാണ് സംവിധാനം.വേഗത്തില്‍ അംഗങ്ങളെ വിളിക്കാനും ചാറ്റ് ചെയ്യാനും കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഓരോരുത്തരുമായി പ്രത്യേകമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നത് കൊണ്ട്  സ്വകാര്യതയ്ക്ക് യാതൊരുവിധ തടസവും സംഭവിക്കില്ല. 

എളുപ്പത്തില്‍ കോണ്‍ടാക്ട് നമ്പര്‍ അഡ്മിന്‍മാര്‍ക്ക് സേവ് ചെയ്ത് വെയ്ക്കാനും സാധിക്കും. ഗ്രൂപ്പ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനില്‍ പോയി അംഗങ്ങളുടെ വിവരങ്ങള്‍ തേടുന്നതിന് വേണ്ടി വരുന്ന സമയം ലാഭിക്കാന്‍ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com