വാട്‌സ്ആപ്പ് മെസേജുകള്‍ ഉടനടി ബാക്ക്അപ്പ് ചെയ്യണോ?; ചെയ്യേണ്ട വിധം

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയകളില്‍ മുന്‍നിരയിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയകളില്‍ മുന്‍നിരയിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ലളിതമാണ് എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്.  ഫോണ്‍ നമ്പറോ, മൊബൈലോ മാറ്റുമ്പോള്‍ ഇതുവരെയുള്ള ചാറ്റ് ഫയലുകള്‍ നഷ്ടപ്പെടാം. മുഴുവന്‍ ചാറ്റുകളും ബാക്ക്അപ്പ് ചെയ്ത് വെയ്ക്കാന്‍ വാട്‌സ്ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നവിധം താഴെ:

1. വാട്‌സ്ആപ്പ് ആപ്പ് തുറക്കുക.

2. വലതുവശത്ത് മുകളിലായുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പ് ചെയ്യുക.

3. സെറ്റിങ്ങ്‌സില്‍ ക്ലിക്ക് ചെയ്യുക

4. ചാറ്റ്‌സ് ടാപ്പ് ചെയ്യുക. തുടര്‍ന്ന് ചാറ്റ് ബാക്ക്അപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

5. തുടര്‍ന്ന് വാട്‌സ്ആപ്പ് ബാക്ക്അപ്പ് സെറ്റിങ്ങ്‌സ് കോണ്‍ഫിഗര്‍ ചെയ്യുക. ഗൂഗിള്‍ ഡ്രൈവിലൂടെ മാത്രമേ വാട്‌സ്ആപ്പ് ഫയലുകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ സാധിക്കൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com