പഴയ സന്ദേശം കണ്ടെത്താം; വാട്‌സ്ആപ്പില്‍ ചെയ്യേണ്ടത് ഇത്രമാത്രം 

അടുത്തിടെയാണ് പഴയ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ ഫീച്ചര്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടുത്തിടെയാണ് പഴയ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് പുതിയ ഫീച്ചര്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പുതിയ വാട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ ഈ സേവനം ലഭ്യമാണ്. തീയതി നല്‍കി പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴിയാണ് പുതിയ ഫീച്ചറായി വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

തീയതി ഉപയോഗിച്ച് പഴയ സന്ദേശം കണ്ടെത്തുന്നതിനുള്ള വഴി ചുവടെ:

ഐഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക

സന്ദേശം ലഭിക്കേണ്ടത് ഏത് ചാറ്റില്‍ നിന്നാണോ അതിലേക്ക് പോകുക

കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക

ഏത് ദിവസത്തെ സന്ദേശമാണോ വേണ്ടത് അത് നല്‍കുക. സ്‌ക്രീനിന്റെ വലത് വശത്തുള്ള കലണ്ടര്‍ ഐക്കണില്‍ നിന്ന് തീയതി തെരഞ്ഞെടുത്ത് വേണം സന്ദേശം കണ്ടെത്തേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com